മന്ത്രി അബ്ദുറഹ്മാൻ സ്വയം കോടതി ചമയരുതെന്ന് എസ്.കെ.എസ്.എസ്.എഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി അബ്ദുറഹ്മാൻ സ്വയം കോടതി ചമയരുതെന്ന് എസ്.കെ.എസ്.എസ്.എഫ്. മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹവും അങ്ങേയറ്റം അപലപനീയവുമാണന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പറഞ്ഞു. മതത്തിന്റെ നിലപാട് പറഞ്ഞ പണ്ഡിതൻമാരെ വിമർശിക്കുന്നത് അജ്ഞതയാണെന്നും വാർത്താകുറിപ്പിൽ എസ്കെഎസ്എസ്എഫ് വിമർശിച്ചു.  എസ്കെഎസ്എസ്എഫിൻ്റെ വാർത്താകുറിപ്പ്: വിശ്വാസപരമായ വിഷയങ്ങളിൽ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചതിന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉൾപ്പെടെ പണ്ഡിതൻമാർക്ക് നേരെ ധിക്കാരസ്വരത്തോടെ വിമർശിച്ച് മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹവും അങ്ങേയറ്റം അപലപനീയവുമാണന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികൾ പുലർത്തേണ്ട ജാഗ്രതയും മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മതത്തിന്റെ നിലപാടുകളും ഉദ്‌ബോധിപ്പിക്കുന്ന പണ്ഡിതൻമാരെ വിമർശിക്കുന്ന മന്ത്രിയുടെ നടപടി അജ്ഞതയാണ്. മതവിശ്വാസത്തെ പൂർണമായി ഉൾക്കൊണ്ടും അനുഷ്ഠിച്ചുമാണ് സമുദായം മാനവിക സൗഹാർദ്ധവും മൈത്രിയും കാത്തുസൂക്ഷിക്കുന്നത്. വിശ്വാസ, അനുഷ്ഠാന കാര്യങ്ങളെ മതത്തിന്റെ ചിട്ടയോടെ കാത്തുസൂക്ഷിച്ചുകൊണ്ട് മാനവിക സമൂഹത്തിൽ പരസ്പര മൈത്രിയും സൗഹൃദവും നിലനിർത്താൻ സാധ്യമാണ്. പണ്ഡിതൻമാരും സമുദായ നേതൃത്വവും എക്കാലത്തും പിന്തുടരുന്നതും സമൂഹത്തെ ബോധവൽക്കരിക്കുന്നതും ഇതേരീതിയാണ്. ഇതേക്കുറിച്ച് പഠിക്കാൻ ശ്രമിക്കാതെ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ പ്രസ്താവനയിറക്കുന്നത് ബാലിശമാണ്. ന്യൂനപക്ഷ വകുപ്പിന്റെ അധികാരത്തെ ചൂണ്ടിക്കാട്ടി പണ്ഡിതൻമാരെ ജയിലലടക്കാൻ തിട്ടൂരമിറക്കുന്ന മന്ത്രി സ്വയം കോടതി ചമയരുതെന്നും എസ്.കെ.എസ്.എസ്.എഫ് ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...