പത്തനംതിട്ട നഗരത്തില്‍ വാരിക്കുഴിയായി ഓടകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരു വശത്ത് കോടികള്‍ മുടക്കി നഗരസൗന്ദര്യവത്ക്കരണം പുരോഗമിക്കുമ്പോള്‍ മറുവശത്ത് ഓടയുടെ സ്ലാബുകള്‍ ഇളകി കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നതാണ് പത്തനംതിട്ട നഗരത്തിലെ കാഴ്ച. പത്തനംതിട്ട റിംഗ് റോഡ്‌ അടക്കം നടപ്പാതകള്‍ തറയോടുകള്‍ പാകി നവീകരിക്കുമ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപമാണ് ഓടയുടെ സ്ലാബുകള്‍ ഇളകി മാറി കിടക്കുന്നത്. കാലങ്ങളായി വൃത്തിയാക്കാത്ത ഓടയുടെ ഉള്ളില്‍ വെള്ളം കെട്ടികിടക്കുന്നത് കാരണം മലിന ജലത്തില്‍ നിന്നും ദുര്‍ഗന്ധവും വമിക്കുന്നു.

ഓടയുടെ സ്ലാബുകള്‍ ഇളകി മാറികിടക്കുന്നതിനാല്‍ കാല്‍ നടയാത്രക്കാരുടെ കാലുകള്‍ ഇതിനുള്ളില്‍ വീണ് അപകടം സംഭവിക്കുന്നതിനും കാരണമാകും. ഏറ്റവും കൂടുതല്‍ രോഗികള്‍ വരുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്താണ് ഇത്തരത്തില്‍ ഒരു അവസ്ഥ നില നില്‍ക്കുന്നത്. മാത്രമല്ല സമീപത്തെ വിദ്യാലയത്തിലേക്ക് കൊച്ചുകുട്ടികള്‍ നടന്നു പോകുന്നതും ഈ ഓടയുടെ മുകളില്‍ കൂടിയാണ്. നേരം ഇരുട്ടിക്കഴിഞ്ഞാല്‍ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകടത്തിന് കാരണമാകും. മുന്‍പ് ഇവിടെ ഓടയ്ക്ക് മുകളില്‍ സ്ലാബുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഏറെ നാളുകള്‍ കഴിഞ്ഞു ഇത് ഇളകി കിടക്കാന്‍ തുടങ്ങിയിട്ട്. നാളുകള്‍ കഴിഞ്ഞിട്ടും അധികൃതര്‍ ആരും തന്നെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...