കാസർഗോഡ് പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ഇരിയണ്ണിയിൽ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസർഗോഡ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളത്. പുരുഷന്മാരുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തി. സൈബർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ടെലഗ്രാം ഗ്രൂപുകളിൽ നടത്തിയ പരിശോധനയിലാണ് യുവാവിലേക്ക് എത്തുന്നത്.

പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കൂടാതെ യുവാവ് തന്റെ ഫോണിൽ നിന്നും അവർ അറിയാതെ തന്നെ പകർത്തിയ ചിത്രങ്ങളും ഇത്തരത്തിൽ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചതായി സൈബർ പോലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കും. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...