കെഎസ്ആര്‍ടിസി സ്‌ളീപ്പര്‍ ബസ് സഞ്ചാരികള്‍ക്ക് ഉറങ്ങുവാനായി വാടകയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആനവണ്ടിയില്‍ രാപ്പാര്‍ക്കാം. ഇതിനായി മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകിട്ട് 6 മണിമുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ വാടകയ്ക്ക് നല്‍കും. വാടകക്ക് തുല്യമായ തുക കരുതല്‍ ധനമായി നല്‍കണം. ഒഴിഞ്ഞ് പോകുമ്പോള്‍ നാശനഷ്ടങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നല്‍കാം. ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച്‌ മാതൃകയില്‍ ഒരാള്‍ക്കു മാത്രം കിടക്കാവുന്ന കമ്പാര്‍ട്‌മെന്റുകള്‍ ബസില്‍ സജ്ജമാക്കും. കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.

ബസ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ മൂന്നാര്‍ ഡിപ്പോയില്‍ ഉള്ള ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കാനായി അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് അനുവദിക്കുക. ഇതിനായി ടോയിലറ്റുകള്‍ നവീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച്‌ ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി വേണം അടുത്ത ഗ്രൂപ്പിന് നല്‍കേണ്ടത്. സ്ലീപ്പര്‍ ബസും, ടോയ്ലെറ്റും വൃത്തിയാക്കുന്നതിനും, താമസിക്കുന്നവര്‍ക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും, ലഗേജ് വാഹനത്തില്‍ എടുത്ത് വെക്കുന്നതിനും വേണ്ടി രണ്ട് ക്യാഷല്‍ ജീവനക്കാരെ നിയമിക്കും. കെ.എസ്.ആര്‍.ടി.സിയുടെ 9447813851, 04865230201 ഫോണ്‍ നമ്പര്‍ വഴി ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിംഗ് ഏജന്റുമാരെ 10% കമ്മീഷന്‍ വ്യവസ്ഥയില്‍ അനുവദിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...