പകൽ സമയം ഉറങ്ങുന്ന ശീലമുണ്ടോ ? പലർക്കും ഉണ്ടവും. ഉച്ചയൂണ് കഴിഞ്ഞൊരു മയക്കം. എന്നാൽ ഇങ്ങനെ മയങ്ങുന്നവർക്ക് ഇത്കൊണ്ട് ധാരാളം ഗുണങ്ങൾ ഉണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടാനായി ഏറെ സഹായകരമാണ് ഉച്ചമയക്കം. രക്തസമ്മർദ്ദം അലട്ടുന്നവർക്കും ഉച്ചയുറക്കം ഗുണകരമാണ്. ദഹനത്തെ സഹായിക്കുന്നു, ശരീര വേദന, ക്ഷീണം എന്നിവയ്ക്ക് ശമനമുണ്ടാക്കുന്നു കൂടാതെ ഇത് നല്ല മനസിക സമാധാനം നൽകുന്നു. ഉച്ചയ്ക്ക് ഉറങ്ങുന്നത് മൂലം രാത്രിയിലെ ഉറക്കം നഷ്ടപ്പെടും എന്ന് പറയുന്നതും തെറ്റാണ്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഉച്ചയ്ക്ക് ഉറങ്ങുന്നതിന് മുൻപ് ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. അധികസമയം നീളാതെ ഉച്ചമയക്കത്തിന് ഒരു പരിധി നിശ്ചയിക്കേണ്ടതാണ്. ഉച്ചയ്ക്ക് ശേഷം ഒരു മണി മുതല്‍ മൂന്ന് മണി വരയുള്ള സമയത്ത് കുറഞ്ഞത് അര മണിക്കൂറെങ്കിലും മയങ്ങുന്നതായിരിക്കും ഉചിതം. ഇത് പരമാവധി ഒന്നര മണിക്കൂർ വരെ നീളാം. ഇടയ്ക്ക് എഴുന്നേൽക്കുക, വീണ്ടും മയങ്ങുക. ഇത് ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്നത് ക്ഷീണം കൂട്ടും. വൈകുന്നേരം നാല് മണിക്ക് ശേഷം ഉറങ്ങാതിരിക്കുന്നതായിരിക്കും ഉചിതം. കൂടാതെ ഉറക്കം കഴിഞ്ഞ ഉടനെ തന്നെ ചായ, കാപ്പി, സിഗരറ്റ്, ചോക്ളേറ്റ് എന്നിവ ഒഴിവാക്കുക. മൊബൈല്‍, ടിവി എന്നിവയും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























