പതിനെട്ടാംപടിയുടെ മേല്‍ക്കൂര നിര്‍മാണത്തിന്‍റെ ഭാഗമായി കെട്ടിപ്പൊക്കിയ കല്‍ഭിത്തി മകരജ്യോതി ദര്‍ശനത്തിന് തടസ്സം സൃഷ്ടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : പതിനെട്ടാംപടിയുടെ മേല്‍ക്കൂര നിര്‍മാണത്തിന്‍റെ ഭാഗമായി കെട്ടിപ്പൊക്കിയ കല്‍ഭിത്തി മകരജ്യോതി ദര്‍ശനത്തിനു തടസം സൃഷ്‌ടിക്കുന്നു. വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരുമുറ്റത്തു നിന്നാണ്‌ ജ്യോതി ദര്‍ശിക്കാറുള്ളത്‌. കൊടിമരച്ചുവട്ടിലും വടക്കുഭാഗത്തും ഫ്‌ളൈ ഓവറിലും നില്‍ക്കുന്നവര്‍ക്കാണ്‌ കല്‍ഭിത്തി ജ്യോതിദര്‍ശനത്തിനു മറവുണ്ടാക്കുന്നത്‌. ആയിരക്കണക്കിന്‌ ആളുകളാണ്‌ മകരവിളക്ക്‌ ദര്‍ശിക്കുന്നത്‌. അയ്യപ്പസ്വാമിക്ക്‌ പതിനെട്ടാംപടിയും പൊന്നമ്പലമേട്‌ കാണാന്‍ കഴിയു ന്ന രീതിയിലാണ്‌ പ്രതിഷ്‌ഠ. പതിനെട്ടാംപടിയുടെ ഇരുവശങ്ങളിലുമായി വലിയ ഉയരത്തില്‍ കോട്ടമതില്‍ പോലെയാണ്‌ നിര്‍മാണം നടത്തിയിരിക്കുന്നത്‌. കൂടാതെ താഴേതിരുമുറ്റത്ത്‌ ദര്‍ശനത്തിനായി നില്‍ക്കുന്ന ഭക്തര്‍ക്ക്‌ ക്ഷേത്രം, കൊടിമരം, പതിനെട്ടാം പടി എന്നിവയുടെ ദൃശ്യഭംഗി മറയുന്നതായും പരാതിയുണ്ട്‌. മേല്‍ക്കൂരയ്‌ക്കായി സ്‌ഥാപിച്ച തൂണുകള്‍ തീര്‍ഥാടകരെ പടി കയറ്റി വിടുന്നതിന്‌ പോലീസിനു ബുദ്ധിമുട്ടാകുന്നതായും പറയുന്നുണ്ട്‌. മേല്‍ക്കൂരയുടെ രണ്ട്‌ തൂണുകള്‍ പതിനെട്ടാംപടി യുടെ മധ്യഭാഗത്ത്‌ ഇരുവശത്തുമായാണ്‌ വരുന്നത്‌. ഇപ്പോള്‍ തൂണ്‍ സ്‌ഥാപിച്ചിരിക്കുന്നിടത്ത്‌ ഇരുന്നാണ്‌ പോലീസുകാര്‍ തീര്‍ഥാടകരെ പടികയറ്റി വിട്ടിരുന്നത്‌. ഇത്തവണ പോലീസുകാര്‍ക്ക്‌ അവിടെയിരുന്ന്‌ ഭക്തരെ പടി കയറ്റിവിടാന്‍ ബുദ്ധിമുട്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...