പെട്രോൾ, ഡീസലിന്റെ പൂർണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണമായ ജ്വലനം നടക്കുമ്പോൾ അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്. സാധരണയായി ഏസിയിൽ നിന്ന് പുറത്ത് വരുന്ന കാർബഡെഓക്‌സൈഡ് എക്സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച ‘ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ’ എന്ന സംവിധാനം വെച്ച് വിഷം അല്ലാത്ത കാർബർ ഡൈ ഓക്സൈഡ് ആയി മാറും. സാധാരണ ഗതിയിൽ കാറുകളിൽ ഇത് യാതൊരു പ്രശ്നവും ഉണ്ടാക്കാറില്ല. എങ്കിലും ഏതെങ്കിലും കാരണം കൊണ്ട് ഈ പുക അകത്തു കയറിയാൽ അപകടമാണ്. ഓടിക്കൊണ്ടി രിക്കുന്ന വാഹനത്തിൽ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇത് അതിൽ നല്ലൊരു ഭാഗം ലയിച്ചു പോകും.
പക്ഷേ നിർത്തിയ വാഹനത്തിൽ ഇത് ദ്വാരങ്ങളിൽ കൂടി അകത്തേയ്ക്ക് കടക്കാം. ഇത് കുറെ സമയം ശ്വസിച്ചാൽ മരണം സംഭവിക്കാം. മദ്യപിച്ചോ അല്ലാതെയോ ‘എസി’ യിൽ ഉറങ്ങിപ്പോകുന്ന പലർക്കും കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം മനസിലാകണമെന്നില്ല. ഈ ‘പുക’ ഏറെ നേരം ശ്വസിച്ചാൽ അതു രക്തത്തിലെ ഓക്സിജന്റെ അളവു കുറച്ച് മരണത്തിനു വരെ കാരണമായിത്തീരുന്നു. എയർ കണ്ടിഷൻ ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാൽ കാറിനുള്ളിലെ കാർബൺ മോണോക്സൈഡിന്റെ അളവു കൂടുന്നു. സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്സിജൻ രക്‌തത്തിലെ ഹീമോേഗ്ലാബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് വിവിധ ശരീരഭാഗങ്ങളിലെത്തുന്നത്. എന്നാൽ ഓക്സിജനൊപ്പം കാർബൺ മോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിനുമായി ചേർന്ന് കാർബോക്‌സി ഹിമോഗ്ലോബിനാവും.
മറ്റൊരു പ്രധാന അപകടമാണ് കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകുന്നത്. പോകേണ്ടിവന്നാൽ തന്നെ വിൻഡോ 3–4 സെ.മീ എങ്കിലും ഉയർത്തിവെയ്ക്കുക. പവർ വിൻഡോ ആണെങ്കിൽ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയ്യും മറ്റും വിൻഡോയ്ക്കിടയിൽ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്. വീട്ടിലാണെങ്കിലും പാർക്കു ചെയ്ത കാറിന്റെ ജനലുകളും മറ്റും അടച്ചിടുക. അബദ്ധത്തിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിപ്പോകാതിരിക്കും. ഗാരേജിനുള്ളിൽ എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിപ്പോയി ആൾ മരണപ്പെട്ട വാർത്തകളും കാണാറുണ്ട്. അതുകൊണ്ട് അടഞ്ഞ സ്ഥലങ്ങളിൽ വിൻഡോ ഉയർത്തിവെച്ച് കാർ പാർക്ക് ചെയ്ത് ഇരിക്കരുത്. വളർത്തുമൃഗങ്ങളേയും നിർത്തിയിട്ട കാറിനുള്ളിൽ അടച്ചിട്ടിട്ടു പോകരുത്. കാറിനുള്ളിൽ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാൽ എത്രയും വേഗം പുറത്തുകടക്കാൻ ശ്രമിക്കുക. ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആൾ ബോധരഹിതനാണെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഓക്സിജൻ നൽകേണ്ടിവരും.