കണ്ണൂര്‍ : കോവിഡ് ബാധിതനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ. സി. യുവില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ എം. എല്‍. എയും സി. പി. ഐ. എം സംസ്ഥാന സമിതി അംഗവുമായ ശ്രീ പി ജയരാജന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം.ശരീരത്തിന്റെ ദുര്‍ബലാവസ്ഥ അലട്ടുന്നതിനൊപ്പം കോവിഡ് കൂടി ബാധിച്ചതിനാലും ഗുരുതരാവസ്ഥ നിലനില്‍ക്കുകയാണെന്ന് ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
നിലവിലെ ചികിത്സയ്ക്കൊപ്പം മോണോ ക്ലോനല്‍ ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കാനും കോവിഡ് ന്യുമോണിയ പരിശോധനയുടെ ഭാഗമായി നെഞ്ചിന്റെ സി. ടി സ്കാന്‍ ഉള്‍പ്പടെ നടത്തുന്നതിനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് പോസിറ്റീവായതിനെത്തുടര്ന്നുള്ള ബുദ്ധിമുട്ടുകള്‍ കാരണം ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാതെ തീര്‍ത്തും ക്ഷിണിതനായാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.