മരിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞയാള്‍ക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിനെടുത്തതായി സന്ദേശം

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : മരിച്ച്‌ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച്‌ അധികൃതര്‍. രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് മരണപ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണിലേക്ക് അധികൃതര്‍ അയച്ചത്. പാലന്‍പൂര്‍ നഗരത്തിലെ ബനാസ്‌കന്ത സ്വദേശിയായ മുകേഷ് ജോഷി മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ബന്ധുക്കളാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത്. അതിലേക്കാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സന്ദേശം വന്നത്.

ആരോഗ്യ ജീവനക്കാര്‍ക്ക് അബദ്ധം പറ്റിയതാണെന്നാണ് സംഭവത്തില്‍ ബനാസ്‌കന്തയിലെ ഇമ്മ്യൂണൈസേഷന്‍ ഓഫീസര്‍ ഡോ. ജിഗ്നേഷ് ഹര്‍യാനിയുടെ വിശദീകരണം. രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയവരുടെ വിവരങ്ങള്‍ നല്‍കുമ്പോള്‍ നമ്പര്‍ മാറി നല്‍കിയതാണ് സംഭവത്തിന് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...