Thursday, December 12, 2024 7:43 am

കാഴ്ചശക്തി ഇല്ലാത്ത ആള്‍ തുടങ്ങിയ പെട്ടിക്കട മോഷ്ടിച്ചു കൊണ്ടു പോയി

For full experience, Download our mobile application:
Get it on Google Play

മലയിന്‍കീഴ് : കാഴ്ച ശക്തി കുറഞ്ഞിട്ടും ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പ്ലാക്കോട് ദീപാ ഭവനില്‍ സി.രാജു ( 65 ) പഴയ ഇരുമ്പ് പെട്ടിക്കട കടമായി വാങ്ങിയത്.  പക്ഷേ, ഒരു ദിവസം പോലും അതു തുറന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. റോഡരികില്‍ വച്ചതിന്റെ പിറ്റേന്നു രാത്രി അതു മോഷണം പോയി. ചായയും പലഹാരങ്ങളും തയാറാക്കി വില്‍ക്കുന്നതിനായാണു രാജു 18ന് പരിചയക്കാരന്റെ പക്കല്‍ നിന്ന് ചെറിയ ഇരുമ്പ് പെട്ടിക്കട സംഘടിപ്പിച്ചത്.

വിലയായ 20,000 രൂപ നാലുമാസത്തവണയായി കൊടുക്കാമെന്നു ഉറപ്പ് നല്‍കി. വിളപ്പില്‍ശാല – മൈലാടി റോഡില്‍ പാലയ്ക്കല്‍ എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ കട സ്ഥാപിക്കുകയും ചെയ്തു. പിറ്റേന്ന് തുറന്നു പ്രവര്‍ത്തിക്കാമെന്നു നിശ്ചയിച്ച്‌ കട പൂട്ടി അദ്ദേഹം മടങ്ങി. എന്നാല്‍ ആ രാത്രി തന്നെ വൈദ്യുത തൂണുമായി ബന്ധിപ്പിച്ച്‌ കെട്ടിയിരുന്ന ചങ്ങല പൂട്ട് തകര്‍ത്ത് കട ആരോ കടത്തി.

കണ്ണിന് കാഴ്ചക്കുറവ്, ഹൃദ്രോഗം എന്നിവ ബാധിച്ചതോടെയാണു മുമ്പു കൂലിപ്പണിക്കാരനായിരുന്ന രാജു കട നടത്തി ജീവിക്കാന്‍ തീരുമാനിച്ചത്. ഭാര്യ എലിസബത്തും ഈ തീരുമാനത്തെ പിന്തുണച്ചു. വിവാഹിതരായ രണ്ട് പെണ്‍മക്കളെയും ആശ്രയിക്കാതെ ജീവിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പെട്ടിക്കട നഷ്ടമായതോടെ അതും വഴിമുട്ടി.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ

0
കാലടി : 9.5 കിലോ കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ....

അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി...

കണ്ണൂരിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

0
കണ്ണൂർ : തോട്ടട ഐ ടി ഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ്...

‘വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണം’ ; കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

0
കൊല്ലം : വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം...