സ്മാര്‍ട്ട് ആയി അരുവാപ്പുലം കൃഷിഭവന്‍ : സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട്കൃഷി ഭവന്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ഥ്യമാവുമ്പോള്‍, സേവനങ്ങള്‍ സുതാര്യമായി കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കുകയാണ്. നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവര സാങ്കേതികവിദ്യ, ഫ്രണ്ട് ഓഫീസ് സേവന സംവിധാനം എന്നിവയുടെ പ്രയോജനം ഇതുവഴി കര്‍ഷകന് ലഭ്യമാകും. കൂടാതെ കൃഷി സ്ഥലങ്ങളുടെ ഫാം പ്ലാനിന്റെ ഡിജിറ്റലൈസേഷന്‍, വിള ഇന്‍ഷുറന്‍സ്, പി.എം. കിസാന്‍ അപ്‌ഡേഷന്‍, വിള നഷ്ടപരിഹാരം, എയിംസ് പോര്‍ട്ടല്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയവ സ്മാര്‍ട്ട്കൃഷി ഭവനിലൂടെ ലഭ്യമാകും.

കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും രോഗകീടാക്രമണങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനുമായി പോസ്റ്ററുകളും മാതൃകകളും കൃഷിഭവനോട് ചേര്‍ന്നുള്ള വിള ആരോഗ്യ പരിപാലനകേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. മണ്ണിന്റെ പുളിരസം ടെസ്റ്റ് ചെയ്യുന്നതിന് പി.എച്ച്. മീറ്റര്‍, കീടാരോഗങ്ങളെ സൂക്ഷമമായി നിരീക്ഷിച്ച് മനസ്സിലാക്കുന്നതിനായി മൈക്രോസ്‌കോപ്പും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കാര്‍ഷിക സമഗ്ര സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി അരുവാപുലം ഗ്രാമപഞ്ചായത്തിലെ എല്ലാ കര്‍ഷകരുടേയും ഓണ്‍ലൈന്‍ വിവര ശേഖരണം നടത്തും. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരേയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും കൃഷി കൂട്ടങ്ങള്‍ രൂപീകരിച്ച പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇ-മാര്‍ക്കറ്റിങ്ങിനുള സോഫ്റ്റ് വെയര്‍ വികസനവും നടത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...