ഏത് സാധാരണ ടിവിയും നിങ്ങൾക്ക് സ്മർട്ട് ടിവിയാക്കാം ; വഴിയുണ്ട്

For full experience, Download our mobile application:
Get it on Google Play

നിങ്ങൾക്കുള്ളത് ഒരു സാധാരണ ടി.വിയാണോ ? ഈ ടി.വിയെ കേവലം മിനിറ്റുകൾകൊണ്ട് സ്മാർട്ട് ടി.വിയാക്കാം. ഇതിന് ഒരു കേബിളിന്റെ ആവശ്യമെയുള്ളു. എച്ച്‌ഡിഎംഐ കേബിള്‍ നിങ്ങളുടെ പക്കല്‍ ഇല്ലെങ്കില്‍ ഇവ ഓണ്‍ലൈൻ ആയി ലഭിക്കുന്നതാണ്. വെറും 179 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. അതേ സമയം എച്ച്‌ഡിഎംഐ കേബിള്‍ പോർട്ട് ഉള്ള ലാപ്ടോപ്പ് ആയിരിക്കണം നിങ്ങളുടെ പക്കല്‍ ഉള്ളത് എന്ന് ഉറപ്പ് വരുത്തണം. മിക്ക ലാപ്ടോപ്പുകള്‍ക്കും ഈ പോർട്ട് ഉണ്ടെങ്കിലും സ്ലീം മോലഡില്‍ എത്തുന്ന ചില ലാപ്ടോപ്പുകള്‍ക്ക് ഭാരം കുറയ്ക്കാനായി ഈ പോർട്ട് നല്‍കിയിട്ടില്ല. അതേ സമയം ഈ ഉപകരണങ്ങള്‍ എല്ലാം നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ എച്ച്‌ഡിഎംഐ കേബിള്‍ വഴി നിങ്ങള്‍ക്ക് ലാപ്ടോപ്പിനെ ടിവിയുമായി കണക്‌ട് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന് ശേഷം ടിവിയുടെ റിമോട്ടില്‍ ഉള്ള ഇൻപുട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആക്സസ് നേടിയെടുക്കുക. ഇത്രമാത്രം ചെയ്താല്‍ മതിയാകും.

ഇത്തരത്തില്‍ ചെയ്താല്‍ പിന്നീട് ലാപ്ടോപ്പിന്റെ സ്ക്രീൻ ആയിരിക്കും ടിവിയില്‍ കാണാൻ സാധിക്കുക. ഒരു സ്മാർട്ട് ടിവിയ്ക്ക് നല്‍കാൻ സാധിക്കുന്ന നിരവധി ഫീച്ചറുകള്‍ ഇതിലൂടെ നിങ്ങള്‍ക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ലാപ്ടോപ്പ് ഉപയോഗിച്ച്‌ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനം നിങ്ങള്‍ക്ക് ടിവിയുടെ വലിയ സ്ക്രീനില്‍ ആസ്വദിക്കാൻ സാധിക്കും. എന്നാല്‍ ടിവിയുടെ നിയന്ത്രണം ഇപ്പോള്‍ റിമോട്ടിന് ലഭിക്കില്ല എന്ന കാര്യം ഓർമ്മ വേണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് നെറ്റ്ഫ്ലിക്സ് കാണണം എങ്കില്‍ ഇത് ലാപ്ടോപ്പ് വഴി തിരഞ്ഞെടുത്താലെ ലഭിക്കൂ. റിമോട്ട് വഴി നിയന്ത്രിക്കാൻ സാധിക്കില്ല. അതേ സമയം നിങ്ങള്‍ സ്ട്രീം ചെയ്യാൻ തിരഞ്ഞെടുത്ത റെസല്യൂഷനെ ആശ്രയിച്ചായിരിക്കും സ്ക്രീനില്‍ തെളിയുന്ന ക്ലാരിറ്റി. വലിയ സ്ക്രീനുള്ള ടിവി ആണെങ്കില്‍ ഉയർന്ന റെസല്യൂഷനില്‍ തന്നെ വീഡിയോകള്‍ പ്ലേ ചെയ്യുന്നതായിരിക്കും കാഴ്ചയ്ക്ക് സൗകര്യം. എന്നിരുന്നാലും മോശമല്ലാത്ത ക്ലാരിറ്റിയില്‍ ദൃശ്യങ്ങള്‍ കാണാൻ സാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....