എസ്.എം.എഫ് ബഹുജന കൺവൻഷന് ജില്ലയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി മഹല്ലു ജമാഅത്തുകളിൽ സംഘടിപ്പിക്കുന്ന ബഹുജന കൺവൻഷൻ ‘ദർശനം-2024’ തുടക്കം കുറിച്ചു. പത്തനംതിട്ട സമസ്ത മഹല്ലിൽ നടന്ന കൺവെൻഷൻ മുഹമ്മദ് ഇസ്മായിൽ ഹുദവി ഉദ്ഘാടനം ചെയ്തു. വിവാഹ ആർഭാടങ്ങൾ, ലഹരി ഉപയോഗം മൂലം വർദ്ധിച്ചു വരുന്ന അക്രമങ്ങൾ, സൈബർ ചതിക്കുഴികൾ എന്നിവയിൽ നിന്നും ജനങ്ങളെ മാറ്റിനിർത്തുന്നതിനും പ്രീ മാരിറ്റൽ-പോസ്റ്റ് മാരിറ്റൽ ട്രെയിനിങ്ങുകൾ, കരിയർ ഗൈഡൻസ് തുടങ്ങിയ പദ്ധതികളുമാണ് ബഹുജന കൺവെൻഷനുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ എല്ലാ മഹല്ലു ജമാഅത്തുകളിലും അടുത്ത ആറുമാസത്തിനുള്ളിൽ പദ്ധതിക്ക് തുടക്കം കുറിക്കും.

യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എസ്. ഷംസുദീൻ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. കണ്ണംങ്കര ജുമാ മസ്ജിദ് ഇമാം ഹമീദ് ഖാൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. പി.എ. ഇബ്രാഹീം കുട്ടി, സിറാജുദീൻ വെള്ളാപ്പള്ളി, അംജത് അടൂർ, മെഹബൂബ് അഹമ്മദ്, ഇ.എസ്.എ. ജബ്ബാർ പേഴുംപാറ, കെ.പി. മുഹമ്മദ് ബഷീർ, അബ്ദുൽ ഷുക്കൂർ, കെ.പി. നൗഷാദ്, എൻ.എ. നൈസാം, വി.ഐ. ഹൈദരലി, റഹിം പ്ലാമൂട്, മുഹമ്മദ് ഖൈസ്, ഷാനവാസ് പെരിങ്ങമല എന്നിവർ സംസാരിച്ചു. ബിജു മുസ്തഫ സ്വാഗതവും എ.എസ്.എം. ഹനീഫ നന്ദിയും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...