റൺവേയുടെ സമീപത്ത് നിന്ന് പുക ; പറന്നുയർന്നതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ ഡിസി: ടോക്കിയോയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിർജീനിയയിലെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. യുണൈറ്റഡ് എയർലൈൻസിന്‍റെ വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് 803ന് പുറപ്പെടുന്നതിനിടെയാണ് എഞ്ചിൻ തകരാർ ഉണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഡള്ളസ് വിമാനത്താവളത്തിലെ റൺവേയുടെ സമീപത്ത് നിന്ന് പുക ഉയരുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്.

ഒരു എഞ്ചിന് തകരാർ സംഭവിച്ചതിനെത്തുടർന്ന് വിമാനം ടേക്ക്-ഓഫിന് ശേഷം ഉടൻ തന്നെ തിരിച്ചിറക്കുകയായിരുന്നുവെന്ന് യുണൈറ്റഡ് എയർലൈൻസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബോയിംഗ് 777-200 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 275 യാത്രക്കാർക്കും 15 ജീവനക്കാർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വക്താവ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമ അറിയാതെ ഉപയോഗിക്കുന്നു ; രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് 4.51 ലക്ഷം മൊബൈൽ നമ്പറുകൾ റദ്ദാക്കി

0
ഒറ്റപ്പാലം : ഉപയോഗിക്കുന്നത് യഥാർഥ ഉടമകളല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് റദ്ദാക്കിയത്...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം : അമ്മയും മകളും മരിച്ചു ; പിതാവും മകനും ഗുരുതര...

0
കോട്ടയം : മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച...

അമ്മയുടെ കഴുത്തിൽ കത്തിയമർത്തി കൈ പിടിച്ചുതിരിച്ച് ഒടിച്ചു ; മകൻ അറസ്റ്റിൽ

0
വാടാനപ്പള്ളി : വയോധികയായ അമ്മയെ ആക്രമിച്ച് ഇടതുകൈ തല്ലിയൊടിച്ച കേസിൽ മകൻ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുസമീപം അനാശാസ്യകേന്ദ്രം : ഉടമ അറസ്റ്റിൽ

0
നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി വിമാനത്താവളത്തിനുസമീപം സ്പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ തൃശ്ശൂർ...