തിരുവെരുമ്പൂർ : പാസഞ്ചർ ട്രെയിനിലെ കംപാർട്ട്മെന്റിൽ പുക. തമിഴ്നാട്ടിലാണ് സംഭവം ഉണ്ടായത്. ട്രെയിനിലെ അവസാന കോച്ചിൽ നിന്നാണ് വലിയ രീതിയിൽ പുക ഉയർന്നത്. ഇതോടെ ട്രെയിൻ നിർത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെട്ട പാസഞ്ചർ ട്രെയിനിലാണ് പുക കണ്ടത്. ട്രിച്ചി കാരയ്ക്കൽ ട്രെയിനിൽ തിരുവെരുമ്പൂർ എത്തിയപ്പോഴായിരുന്നു പിന്നിലെ കോച്ചിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നത്. തക്ക സമയത്ത് ഗാർഡ് ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഡിവിഷണൽ റെയിൽവേ മാനേജർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി. പുകയുടെ കാരണം കണ്ടെത്താനായിട്ടില്ല. എന്നാൽ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിന് പിന്നാലെ യാത്രക്കാരെ മറ്റൊരു ട്രെയിനിൽ കയറ്റി വിട്ടാണ് താൽക്കാലികമായി യാത്രാ തകരാറ് റെയിൽവേ പരിഹരിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1