മലപ്പുറത്ത് പുക പരിശോധനയിൽ പരാജയപ്പെട്ടു ; യുപിയിൽ നിന്ന് സർട്ടിഫിക്കറ്റുമായി ഉടമകൾ ; ആർസി റദ്ദാക്കി എംവിഡി

For full experience, Download our mobile application:
Get it on Google Play

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ രണ്ട് വാഹനങ്ങളുടെ ആർ സി മോട്ടോർ വാഹന വകുപ്പ് സസ്പെൻസ് ചെയ്തു. അന്യസംസ്ഥാനങ്ങളിൽ നിർമിക്കുന്ന വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് അവിടെ വച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.പെരിന്തൽമണ്ണയിലെ സുധീപ് എന്നയാളുടെ KL 53 S 8180 എന്ന വാഹനത്തിന്റെയും ഹസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 53 0090 എന്ന വാഹനത്തിന്റെയും ആർ സി യാണ് മോട്ടോർ വാഹന വകുപ്പ് 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. പെരിന്തൽമണ്ണയിൽ നടത്തിയ പുക പരിശോധനയിൽ പരാജയപ്പെട്ട ഈ രണ്ട് വാഹനങ്ങൾക്കും യു പി യിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മോട്ടോർ വാഹന വകുപ്പികന്റെ പരിവാഹന സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ചില ഏജന്റുമാരുടെ സഹായത്തോടെ ഇത്തരത്തിൽ നിരവധി വാഹനങ്ങൾക്ക് അന്യസംസ്ഥാനങ്ങളിൽ വെച്ച് വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. സുദീപിന്റെയും ഹസന്റെയും വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസ് തുടരന്വേഷണത്തിനായി മോട്ടോർ വാഹന വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട്...

ക്ഷേമപെൻഷൻ ഇനിമുതൽ കിടപ്പുരോഗികൾക്കുമാത്രം വീട്ടിലെത്തിക്കാൻ തീരുമാനം ; സഹകരണ ബാങ്കുകളെ ഒഴിവാക്കും

0
തിരുവനന്തപുരം : സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾവഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കാനുള്ള...

വെള്ളം കയറിയ വീടുകളിലെ താമസക്കാർ എവിടെയാണെന്നത് പ്രശ്നമില്ല ; ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകുമെന്ന്...

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...

പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥൻ്റെ മൂക്കിൻ്റെ പാലം തകർത്തു ; സഹോദരങ്ങൾ അറസ്റ്റിൽ

0
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട്...