കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ നൈജീരിയൻ പൗരൻ പിടിയിൽ ; പിടികൂടിയത് 55 ഗ്രാം എംഡിഎംഎ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ നൈജീരിയൻ പൗരൻ പിടിയിൽ. ചാൾസ് ഡുഫോൾഡിലിനെയാണ് കോഴിക്കോട് നടക്കാവ് പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. 55 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ചാൾസ്. ഇതിന് മുൻപ് ഘാന സ്വദേശിയെയും നടക്കാവ് പോലീസ് പിടികൂടിയിരുന്നു. കോഴിക്കോട് നഗരത്തിൽ നിന്ന് എം ഡി എം എ യുമായി പിടിയിലായവരുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് വിദേശ പൗരനിലെത്തിയത്.

2019 മുതൽ ബെംഗളൂരുവിൽ താമസമാക്കിയതാണ് ചാൾസ്. കേരളത്തിലേക്ക് ഉൾപ്പടെ ലഹരി കടത്തുന്ന പ്രധാനികളിലൊരുവനാണ് ചാൾസെന്ന് നടക്കാവ് പോലീസ് പറയുന്നു. 400 ഗ്രാം എംഡിഎംഎയുമായി കർണാടക പോലീസ് പിടികൂടിയതിനെ തുടർന്ന് നാലു മാസം തടവിൽ കിടന്ന ശേഷമാണ് ചാൾസ് പുറത്തിറങ്ങി വീണ്ടും ലഹരി വ്യാപാരം തുടങ്ങിയത്.

ബെംഗളൂരുവിൽ വാഹനത്തിലെത്തി ലഹരി വിൽക്കാനുളള ശ്രമത്തിനിടയിലാണ് ചാൾസ് നടക്കാവ് പോലീസിൻ്റെ പിടിയിലാകുന്നത്. കഴിഞ്ഞ നവംബറിൽ കോഴിക്കോട് കെ.എസ്.ആർ.ടി സി.ബസ് സ്റ്റാൻ്റിൽ വെച്ച് എം ഡി എം എ പിടിച്ച കേസിൻ്റെ ഉറവിടം തേടിയാണ് നടക്കാവ് പോലീസ് ബെംഗളൂരുവിലെത്തിയത്. ഘാന സ്വദേശിയും നാല് മലയാളികളും ഉൾപ്പടെ അഞ്ചു പേർ നേരത്തെ പിടിയിലായിരുന്നു.

ഏകദേശം ഒരു മാസത്തിന് മുമ്പ് ഡെൽഹിയിലെ ആഫ്രിക്കൻ കോളനിയിൽ നിന്ന് വിക്ടർ എന്ന നൈജീരിയൻ പൗരനെയും പോലീസ് പിടികൂടിയിരുന്നു. ‘കെൻ’ എന്ന പേരിൽ കുപ്രസിദ്ധനായ ലഹരിശൃംഖലത്തലവനായിരുന്നു അന്ന് അറസ്റ്റിലായത്. ഡൽഹിയിലെ നൈജീരിയൻ കോളനിയിൽ നിന്നു തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് ആണ് എബൂക്ക വിക്ടർ അനയോയെ (27) പിടികൂടിയത്.

ഡൽഹിയിൽ നിന്ന് പിടികൂടിയ പ്രതിയെ 2 ദിവസം ത‍ിഹാർ ജയിലിൽ പാർപ്പിച്ച ശേഷമാണ് തൃശൂരിലെത്തിച്ചു റിമാൻഡ് ചെയ്തത്. 2022 മെയ് 13 ന് തൃശൂർ മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ചാവക്കാട് സ്വദേശിയായ ബുർഹാനുദ്ദീൻ എന്ന പയ്യനിൽ നിന്നും 197 ഗ്രാം എം ഡി എം എ പിടികൂടുന്നത്. ബുർഹാനുദ്ദീനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലിയെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചത്. ഈ അന്വേഷണമായിരുന്നു ഡെൽഹിയിലെ ആഫ്രിക്കൻ കോളനിയിലുള്ള വിക്ടർ എന്ന നൈജീരിയൻ പൗരനിലേക്കെത്തിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...