താമരശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസ് ; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലെന്ന് സൂചന. തട്ടിക്കൊണ്ടുപോകപ്പെട്ട ഷാഫിക്ക് കോടികളുടെ ഇടപാടുണ്ടെന്നും സൗദിയില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം തട്ടിയതുമായി ഇതിന് ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഏതാനും പേരെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. സൗദി എയര്‍പോര്‍ട്ടില്‍ നിന്ന് തട്ടിയെടുത്ത 300 കിലോ സ്വര്‍ണ്ണം വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതില്‍ എത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

താമരശ്ശേരി പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെ വെള്ളിയാഴ്ച രാത്രി തോക്കുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ അല്‍പം അകലെ ഇറക്കി വിട്ടിരുന്നു. കൊടുവള്ളി സ്വദേശിയായ സാലിയും മറ്റൊരാളും തമ്മിലുള്ള സാമ്പത്തിക ഇടപാടിന് മധ്യസ്ഥ വഹിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ സാലിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്നുമാണ് ഷാഫിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...