ഓൺലൈൻവഴി വാങ്ങിയ മുട്ടറോസ്റ്റിൽ തോടുള്ള ഒച്ച് ; പറവൂരിലെ ‘ചായ് പീടിക’ പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

പറവൂർ : ഓൺലൈനിൽ ഓർഡർനൽകി വീട്ടിലേക്ക് വാങ്ങിയ മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയതായി പരാതി. ഇതേത്തുടർന്ന് നഗരസഭയുടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാവിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിനു സമീപം ഫോർട്ട്‌റോഡിലുള്ള ‘ചായ് പീടിക’ എന്ന ഹോട്ടലിൽ ശുചിത്വമില്ലായ്മയും മറ്റും കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ അധികൃതർ പൂട്ടിച്ചു. ഹോട്ടലിൽനിന്നും പറയകാട് സ്വദേശിയാണ് ഓൺലൈനിൽ ഓർഡർ നൽകി മുട്ടറോസ്റ്റ് വാങ്ങിയത്. കഴിച്ചു തുടങ്ങിയതിനിടെയാണ് കറിക്കുള്ളിൽ വെന്തനിലയിൽ തോടുള്ള ഒച്ചിനെ കിട്ടിയത്. അതോടെ കറി വാങ്ങിയ ആൾ ഒച്ച് ഉൾപ്പെടെയുള്ള കറിയുടെ ഫോട്ടോയും ബില്ലും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി അയച്ചു.

ബില്ലിൽ പേരുള്ള ഹോട്ടൽ പ്രവർത്തിക്കുന്നത് നഗരസഭാ അതിർത്തിയിലാണ്. നഗരസഭയിൽ ഔദ്യോഗികമായി പരാതി ലഭിച്ചില്ലെങ്കിലും വിഷയം സാമൂഹികമാധ്യമങ്ങളിൽ കണ്ടതോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നുവെന്ന് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി പഞ്ഞിക്കാരൻ പറഞ്ഞു. ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരും നഗരസഭാ ആരോഗ്യവിഭാഗവും ചേർന്ന് സംയുക്ത പരിശോധന നടത്തിയശേഷമാണ് ഹോട്ടൽ പൂട്ടാൻ നോട്ടീസ് നൽകിയത്. പരിശോധനയിൽ ശുചിത്വമില്ലായ്മ കണ്ടെത്തിയതായും ജോബി പഞ്ഞിക്കാരൻ പറഞ്ഞു. ഹോട്ടലിൽനിന്ന് ഒരു ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നുവെന്നും അതിന്റെ പിന്നിലുള്ള വ്യാജപരാതിയാകും ഇതെന്നാണ് ഹോട്ടലുടമകളുടെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...