പോക്സോ കേസ് പ്രതി ആറ് പേരെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയ നിലയിൽ

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: തെലങ്കാനയിൽ പോക്സോ കേസ് പ്രതി ആറ് പേരെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയ നിലയിൽ. 29കാരനായ പി. രാജ്കുമാറാണ് കൊലപാതക ശേഷം ജീവനൊടുക്കിയത്. പോക്സോ പരാതി നൽകിയ 17കാരിയായ പെൺകുട്ടിയെയും പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും സ്വന്തം ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഹൈദരാബാദിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള പെഞ്ചെർല ഗ്രാമത്തിലെ ഒരു വയലിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം പോക്സോ കേസിൽ പരാതി നൽകിയ പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം തനിക്കെതിരെ പോക്സോ കേസ് നൽകിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

ഇതിന് ശേഷമാണ് ഇയാൾ സ്വന്തം ഭാര്യയെയും രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയത്. മൃതദേഹത്തിന് സമീപം ഒരു കീടനാശിനി കുപ്പി കണ്ടെടുത്തതായി ചെവല്ല ഡിസിപി പറഞ്ഞു. ഇയാളുടെ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇയാൾ ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ കടക്കെണിയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...