പാലക്കാട് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വണ്ടി വഴിക്കടവിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എടക്കര : പാലക്കാട് വാണിയംകുളം പനയൂരിൽനിന്ന് കാണാതായ മൂന്നംഗ കുടുംബം യാത്ര ചെയ്ത പിക്കപ് വാൻ വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വഴിക്കടവ് ടൗണിനുസമീപം സിഎൻജി റോഡിലാണ് വാൻ കണ്ടെത്തിയത്. കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണു കഴിഞ്ഞ 9 മുതൽ കാണാതായത്. സംഭവത്തിൽ ഷൊർണൂർ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് വാഹനം നാടുകാണിച്ചുരത്തിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന സൂചന ലഭിച്ചത്. അന്വേഷണത്തിൽ ചുരം തുടങ്ങുന്നതിന് മുൻപായി പുന്നയ്ക്കലിലാണ് വാഹനം കണ്ടെത്തിയത്. ഷെർ‍ണൂരിൽ നിന്നെത്തിയ പോലീസ് സംഘം വാഹനം കുടുംബം യാത്ര ചെയ്തത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. 11ന് രാത്രി പത്തോടെയാണ് നാടുകാണി ചുരമിറങ്ങി വാഹനം ഇവിടെ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്താനായിട്ടുണ്ട്. ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്നത് ‌കുടുംബം തന്നെയാണോ എന്നത് വ്യക്തമായിട്ടില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....