വീടിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച മൂര്‍ഖനുമായി പോരാടിയ മൂന്ന് പൊമറേനിയന്‍ വളര്‍ത്തുനായ്ക്കള്‍ പാമ്പിന്റെ കടിയേറ്റു ചത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വീടിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച മൂര്‍ഖനുമായി പോരാടിയ മൂന്ന് പൊമറേനിയന്‍ വളര്‍ത്തുനായ്ക്കള്‍ പാമ്പിന്റെ കടിയേറ്റു ചത്തു. 4 നായ്ക്കള്‍ക്കു പരിക്ക്. കടുത്തുരുത്തി മുട്ടുചിറ കുന്നശ്ശേരിക്കാവിനു സമീപം പന്തീരുപറയില്‍ പി.വി ജോര്‍ജിന്റെ വീട്ടിലെ മൂന്ന് വളര്‍ത്തുനായ്ക്കളാണു മൂര്‍ഖന്റെ വിഷമേറ്റു ചത്തത്. പാമ്പിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നാല് നായ്ക്കള്‍ അവശനിലയിലാണ്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഭീമന്‍ വെള്ള മൂര്‍ഖന്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചത്. ഈ സമയം വീട്ടിലെ ഏഴു നായ്ക്കളെയും മുറ്റത്ത് അഴിച്ചുവിട്ടിരിക്കുകയായിരുന്നു. മൂര്‍ഖന്‍ പത്തി വിടര്‍ത്തി ഇഴഞ്ഞുവരുന്നതു കണ്ട് നായ്ക്കള്‍ ബഹളം വയ്ക്കുകയും മൂര്‍ഖനെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതിനിടയില്‍ മൂര്‍ഖന്‍ മുറ്റത്തെ വിറകിനടിയില്‍ ഒളിച്ചു. ബഹളം കേട്ട് ജോര്‍ജും മക്കളും മുറ്റത്ത് ഇറങ്ങിയെങ്കിലും നായ്ക്കള്‍ വീട്ടുകാരെ പാമ്പിന്റെ അരികിലേക്ക് അടുപ്പിക്കാതെ തടഞ്ഞു. തുടര്‍ന്നു നായ്ക്കള്‍ വിറകിനടിയില്‍ കയറി പാമ്പിനെ കടിച്ചു കുടഞ്ഞു. പാമ്പ് മുറ്റത്തേക്കു പാഞ്ഞതോടെ നായ്ക്കള്‍ കൂട്ടത്തോടെ കുരച്ചു കൊണ്ട് പിന്നാലെ ഓടുകയും വീണ്ടും പാമ്പിനെ കടിച്ചു കുടയുകയും ചെയ്തു. ഇതിനിടയില്‍ മൂന്ന് നായ്ക്കള്‍ക്കു മൂര്‍ഖന്റെ കടിയേറ്റു. വിഷം ഏറ്റ നായ്ക്കള്‍ താമസിയാതെ ചത്തുവീണു. നായ്ക്കളുടെ കടിയേറ്റ മൂര്‍ഖനും ചത്തു. പരിക്കേറ്റ 4 നായ്ക്കളില്‍ ഒന്നിന്റെ കണ്ണ് പാമ്ബിന്റെ വാലു കൊണ്ടുള്ള അടിയേറ്റു തകര്‍ന്നു. മറ്റു നായ്ക്കളും അവശനിലയിലാണ്. ഇവയ്ക്കു ചികിത്സ നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...