ലൈംഗികാതിക്രമം ;പതിനേഴുകാരിയുടെ പരാതിയില്‍ അതിവേഗം നടപടിയെടുത്ത് തമിഴ്നാട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെങ്കല്‍പ്പേട്ട് : ലൈംഗികാതിക്രമത്തിന് ഇരയായ പതിനേഴുകാരിയുടെ പരാതിയില്‍ അതിവേഗം നടപടിയെടുത്ത് തമിഴ്നാട് സര്‍ക്കാര്‍. ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് നീതി ചോദിച്ച 17കാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പേട്ട് കല്‍പാക്കം സ്വദേശിയായ 17കാരിയാണ് ബന്ധുക്കളില്‍ നിന്നുള്ള അക്രമം സഹിക്കാനാവാതെ നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. കരഞ്ഞ് സങ്കടം പറഞ്ഞ പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നീതി അതിവേഗം എത്തി. പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപദ്രവിച്ച രാഷ്ട്രീയപാര്‍ട്ടി നേതാവ് അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടിയില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ട് നീതി നല്‍കണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അഭ്യര്‍ഥന. പരാതിപ്പെട്ടതോടെ ഗ്രാമവാസികള്‍ കുടുംബത്തിന് ഭ്രഷ്ട് കല്‍പ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെയും പെണ്‍കുട്ടി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ...

0
ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

‘വന്ദേമാതരം’ സംരക്ഷിക്കാൻ പ്രമേയം പാസാക്കി ബിജെപി ദേശീയ നിർവാഹക സമിതി

0
ന്യൂഡൽഹി : ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത്...

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി...

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന്...