പാലക്കാട് അങ്കനവാടിയില്‍ പാമ്പ് കയറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് അങ്കനവാടിയില്‍ പാമ്പ്  കയറി. പട്ടാമ്പി  കൂറ്റനാട് നാഗലശ്ശേരി 15-ാം വാര്‍ഡിലെ അങ്കണവാടിയിലാണ് സംഭവം. രാവിലെ ഇവിടേക്ക് എത്തിയ ടീച്ചറാണ് ഇതിനെ ആദ്യം കണ്ടത്. അടുക്കളയോട് ചേര്‍ന്നുള്ള ജനലിനിടയിലൂടെ അകത്തേക്ക് കയറിവരുന്ന പാമ്പിനെ കണ്ടതോടെ ടീച്ചറും കുട്ടികളും ഭയന്നു.

ചേര ഇനത്തില്‍ പെട്ട പാമ്പാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ പാമ്പ് പത്തി വിടര്‍ത്തി. ഇതോടെ ടീച്ചര്‍മാര്‍ നാട്ടുകാരേയും രക്ഷിതാക്കളെയും വിവരമറയിച്ചു. ആളുകളുടെ അനക്കം കേട്ടതോടെ പാമ്പ് അടുക്കളയില്‍ കയറിയിരുന്നു. തുടര്‍ന്ന് വനംവകുപ്പില്‍ നിന്ന് ലൈസന്‍സ് അനുവദിച്ചിട്ടുള്ള മണികണ്ഠനെ വിളിച്ച്‌ സര്‍പ്പത്തിനെ പാത്രത്തിലാക്കുകയായിരുന്നു. സമീപ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് ഇത്തരം ഇഴജന്തുക്കള്‍ അങ്കനവാടിയില്‍ എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...