തെരുവ് നായയുടെ ആക്രമണം : രക്ഷപ്പെടാൻ ശ്രമിച്ച വിമുക്തഭടന്‍റെ കൈയ്ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പന്തളം : തെരുവുനായയുടെ  ആക്രമണത്തിൽ രക്ഷപെടാന്‍ ശ്രമിച്ച  വിമുക്തഭടന് കൈയ്ക്ക് പരിക്കേറ്റു. കുരമ്പാല തനിമയിൽ എസ്. തങ്കച്ചനാണ് (മോനി-61) പരിക്കേറ്റത്. രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ വയലിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഇടത് കൈയ്ക്ക് ഒടിവുണ്ട്. കുരമ്പാല അമ്പലത്തിനാൽ ചൂര ജംക്‌ഷൻ-തവളംകുളം റോഡിൽ വ്യാഴാഴ്ച രാവിലെ ആറോടെയാണ് സംഭവം.

ഭാര്യ മോൻസിയും ഒപ്പമുണ്ടായിരുന്നു. ഇരുവരും പതിവുപോലെ  നടക്കാനിറങ്ങിയതാണ്. പെട്ടെന്നാണ് ഒരു കൂട്ടം നായ്ക്കള്‍ കുരച്ചുകൊണ്ട് സമീപത്തേക്ക് ഓടി വന്നത്. ഭയന്നു പോയ താൻ വശത്തെ താഴ്ചയിലേക്ക് ചാടുകയായിരുന്നെന്ന് തങ്കച്ചൻ പറയുന്നു. വയലിൽ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. സൈന്യത്തിൽ നിന്നു വിരമിച്ച ശേഷം ബംഗളൂരുവിൽ സ്വകാര്യ സ്കൂളിൽ ഫിസിക്കൽ ട്രെയിനറായി ജോലി ചെയ്യുലയാണ് തങ്കച്ചന്‍. വെള്ളിയാഴ്ച മടങ്ങി പോകാനിരിക്കയാണ് തെരുവ്നായയുടെ ആക്രമം ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...