സ്കൂളുകളിൽ ഇനി പാമ്പ് സുരക്ഷാ പരിശോധന കർശനമാക്കുന്നു ; വനംവകുപ്പിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പാമ്പു ഭീതി വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് പുതിയ മാർഗ്ഗനിർശം ഇറക്കി. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വനംവകുപ്പിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി വേണം. ആരോഗ്യ-കുടുംബക്ഷേമ വകുപ്പുകൾ നേരത്തെ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമെ 13 അധിക നിർദ്ദേശങ്ങളാണ് വനംവകുപ്പ് പുതുതായി തയ്യാറാക്കിയിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജി. പ്രമോദ് കൃഷ്ണൻ ഇതുസംബന്ധിച്ച കർശന നിർദ്ദേശങ്ങൾ എല്ലാ ജില്ലാ ഫോറസ്റ്റ് ഓഫീസർമാർക്കും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കും നൽകി.

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുകൾ വനംവകുപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ സ്കൂളുകളിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടണം. വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്കൂൾ പരിസരം പരിശോധിക്കുകയും തൃപ്തികരമെങ്കിൽ മാത്രം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി അനുമതി നൽകുകയും ചെയ്യും. പരിശോധനയ്ക്കിടെ സ്കൂൾ പരിസരത്ത് എന്തെങ്കിലും തരത്തിലുള്ള അപാഗതകൾ കണ്ടെത്തുകയാണെങ്കിൽ സ്കൂൾ അധികൃതർ നിർബന്ധമായും പരിഹരിക്കേണ്ടതാണ്. സർപ്പ വോളന്റിയർമാർ, സർപ്പ എജുക്കേറ്റർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും സ്കൂളുകളിലെ പരിശോധനകൾ നടക്കുന്നത്. വനംവകുപ്പിന്റെ പുതിയ സർക്കുലർ പ്രകാരം വിദ്യാർത്ഥികളെ പാമ്പുകളെക്കുറിച്ചും അവയിൽ നിന്ന് പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പഠിപ്പിക്കുന്ന ‘സർപ്പ പാഠം’ പദ്ധതിയും സ്കൂളുകളിൽ നടപ്പിലാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...