ശബരിമലയിൽ അതിക്രമിച്ച് കയറി വീഡിയോ ഷൂട്ടിങ് ; യൂട്യൂബർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : അതീവ സുരക്ഷാ മേഖലകളിൽ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. പമ്പ പോലീസാണ് കേസെടുത്തത്. ഏപ്രിൽ 18-ന് മേടമാസ വിഷു പൂജകൾക്ക് ശേഷം ശബരിമല നട അടച്ച സമയത്താണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. “ശബരിമല നട അടച്ചതിനു ശേഷമുള്ള കാഴ്ചകൾ” എന്ന പേരിൽ ഏപ്രിൽ 24-നാണ് ഈ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.

ശബരിമല സന്നിധാനം, നീലിമല, കൊടിമരം, പമ്പ മുതൽ മുകളിലേക്കുള്ള വിവിധ ഭാഗങ്ങൾ, മരക്കൂട്ടം, ശരംകുത്തി തുടങ്ങി അതീവ സുരക്ഷാ പ്രാധാന്യമുള്ള മിക്കയിടങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾ യൂട്യൂബർ പകർത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ഹൈക്കോടതി നിയോഗിച്ച ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്ണൻ, വനംവകുപ്പിനോടും പമ്പ പോലീസിനോടും വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പമ്പ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...