Sunday, May 19, 2024 9:35 pm

വെള്ളാപ്പള്ളിക്ക് തിരിച്ചടി ; എസ്‌.എന്‍.ഡി.പി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സ്റ്റേ ചെയ്തത്. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെരഞ്ഞെടുപ്പ് തടഞ്ഞത്. പതിനായിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തുവാന്‍ വളഞ്ഞവഴിയിലൂടെ അനുമതി നേടിയെന്ന വാര്‍ത്ത പത്തനംതിട്ട മീഡിയ ആണ് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച്‌ ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്. ഈ മാസം 22ന് ചേര്‍ത്തലയിലാണ് തെരഞ്ഞെടുപ്പു നടത്താന്‍ നിശ്ചയിച്ചിരുന്നത്. ചേര്‍ത്തല കണിച്ചുകുളങ്ങര ശ്രീനാരായണ കോളജില്‍ പൊതുയോഗം നടത്താനായിരുന്നു വെള്ളാപ്പള്ളിയുടെ തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ മാത്രം പാലിച്ച്‌ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവിഡ് കാലത്ത് തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള വെള്ളാപ്പള്ളിയുടെയും സംഘത്തിന്റെയും നീക്കത്തിനെതിരേ സമുദായത്തില്‍ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി ഏപ്രില്‍ 30 നാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ നടത്താന്‍ പോകുന്നത് പൊതു യോഗവും. അതായത് ഇലക്ഷന്‍ നടത്താന്‍ വാങ്ങിയ അനുമതിയുടെ മറവിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുയോഗത്തിനുള്ള നീക്കം നടന്നത്. ഇതാണ് ഹൈക്കോടതി തടഞ്ഞത്. കോവിഡ് രോഗവ്യാപനം അതീവ ഗുരുതരമായിരിക്കുമ്പോഴും ഇത്ര ബൃഹത്തായ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത് പോലും ഏവരെയും ഞെട്ടിച്ചിരുന്നു.

400 പേര്‍ പങ്കെടുത്ത ധ്യാനയോഗം നടത്തിയതിന് സിഎസ്‌ഐ സഭയ്‌ക്കെതിരേ സര്‍ക്കാര്‍ കേസ് എടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ധ്യാനം നടന്നത്. ഇതില്‍ പങ്കെടുത്ത പുരോഹിതര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും 80 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധ്യാനം നടത്തിയതിന് കേസ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാദം ഒഴിവാക്കാന്‍ തന്ത്രപരമായി വെള്ളാപ്പള്ളി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

എസ് എന്‍ ഡി പി യോഗത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു അനുമതിക്ക് അപേക്ഷ നല്‍കിയത് എന്നാണ് സൂചന. ഇതില്‍ പൊതുയോഗത്തിന്റെ കാര്യം കാണിച്ചതുമില്ല. ഇനി കാണിച്ചിട്ടുണ്ടെങ്കില്‍ തന്നെ പൊതുയോഗത്തിന് അല്ല അനുമതി നല്‍കിയത്. മറിച്ച്‌ തെരഞ്ഞെടുപ്പിനും.

ഈ ഉത്തരവ് കാട്ടി പൊതുയോഗത്തിനുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തിയത്. 9500ലേറെ പൊതുയോഗ അംഗങ്ങളാണ് എസ് എന്‍ ഡി പിക്കുള്ളത്. ഇവരെല്ലാം ഒരു വേദിയില്‍ ഒരുമിച്ചിരിക്കുന്നതാണ് പൊതുയോഗം. കോവിഡ് മാനദണ്ഡങ്ങളുടെ കാലത്ത് ഇത് പ്രായോഗികവുമല്ല. ഇത് മനസ്സിലാക്കിയാണ് ഹൈക്കോടതി ഇടപെടല്‍. ഇതോടെ തെരഞ്ഞെടുപ്പും നീളും.

കമ്പിനി നിയമം ലംഘിച്ചതിനും യഥാസമയം കണക്ക് സമര്‍പ്പിക്കാത്തതു കൊണ്ടും വെള്ളാപ്പള്ളിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അയോഗ്യരായെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ തീരുമാനം നടപ്പാക്കാനാണ് ഐജി രജിസ്‌ട്രേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു പരിഗണിച്ചാണ് കോവിഡു കാലത്ത് തെരഞ്ഞെടുപ്പ് നടത്തി അധികാരം ഉറപ്പിക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞിട്ടും നോക്കിയില്ല ; അര്‍ദ്ധരാത്രി ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

0
തിരുവനന്തപുരം: കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ...

പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍

0
തൃശൂര്‍: രണ്ടരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ യൂട്യൂബ് ചാനല്‍വഴി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ...

മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ ആക്രമണം

0
അമ്പലപ്പുഴ: മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ...

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട് : ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

0
ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസ വരുമാനത്തിൽ പുതിയ റെക്കോർഡ്. വഴിപാട് ഇനത്തിൽ...