വേടന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വേടന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം. എസ്എന്‍ഡിപിയുടെ യോഗ നാദം എന്ന മാസികയിലെ മുഖപ്രസംഗത്തിലാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വേടന് പിന്തുണ അറിയിച്ച് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. വേടനെതിരെ വ്യാപകമായി സംഘപരിവാര്‍ നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് എസ്എന്‍ഡിപി പിന്തുണയുമായി എത്തിയിരിക്കുന്നത്. വേടന്‍ പാടട്ടെ എന്നാണ് വെള്ളാപ്പള്ളി നടേശന്‍ മുഖപ്രസംഗത്തില്‍ പറയുന്നത്. എസ്എന്‍ഡിപി യൂണിയന്റെ മുഖപത്രമായ യോഗ നാദത്തിലാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വേടന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. വേടന് എതിരെ സംഘപരിവാറിന്റെ ഭാഗത്ത് നിന്നും പരസ്യമായ ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണ.

നരേന്ദ്രമോദിക്കെതിരെയും സംഘപരിവാറിനെതിരെയുമാണ് വേടന്റെ പാട്ടുകള്‍ എന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. വേടന് എതിരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് വരെ പരാതി നല്‍കി കഴിഞ്ഞു സംഘപരിവാര്‍. ഈ ഘട്ടത്തിലാണ് വേടന്‍ പാടട്ടെ എന്ന് വെള്ളാപ്പള്ളി നടേശന്റെ മുഖപ്രസംഗം. സാധാരണ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വേടന്‍, ജീവിതത്തിന്റെ കഷ്ടപ്പാടുകളും മറ്റും അനുഭവിച്ചറിഞ്ഞതു കൊണ്ടാണ് ഇത്തരം പാട്ടുകള്‍ അദ്ദേഹത്തിന്റേതായി പുറത്ത് വരുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു. അതിനാരും തടസം നില്‍ക്കരുതെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...