എസ്.എൻ ഡി പി യോഗം കലഞ്ഞൂർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 17ന്

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : എസ്.എൻ ഡി പി യോഗം കലഞ്ഞൂർ 314ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 12ാ മത് പ്രതിഷ്ഠാ വാർഷികവും, ശതകലശാഭിഷേകവും 17, 18 തീയതികളിൽ തന്ത്രി മുഖ്യൻ അഡ്വ. കെ. രതീഷ് ശശി തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 17 ന് രാവിലെ 8 ന് പതാക ഉയർത്തൽ, 9.15 ന് വിശിഷ്ട വ്യക്തികളെ സ്വീകരിക്കൽ. 9.30 ന് യൂത്ത് മൂവ്‌മെന്റ് അവതരിപ്പിക്കുന്ന യുവം ഫ്ളവേഴ്സ് ടി.വി താരം മാസ്റ്റർ ദേവനാരായണൽ ഉദ്ഘാടനംചെയ്യും. രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ വിവിധ കലാപരിപാടികൾ, 4.30 ന് ഗു രു പൂജാനന്തരം, ആചാര്യവരണം , മറ്റ് പൂജകൾ, 6.30 ന് ബ്രഹ്മകലശപൂജ. രാത്രി 8ന് തിരുവനന്തപുരം സർഗശ്രീ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാന സന്ധ്യ. 18 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം. 6.30 ന് ബിംബശുദ്ധി കലശപൂജകൾ, 7.30 ന് ബിംബശുദ്ധികലശാഭിഷേകം. 9.30 ന് ബ്രഹ്മ കലശം . രാവിലെ 10 ന് സാംസ്‌കാരിക സമ്മേളനം. ശാഖായോഗം പ്രസിഡന്റ് അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്യും.

ശാഖാ വൈസ് പ്രസിഡന്റ് സലീം ഇലവുന്താനം സ്വാഗതം പറയും. പ്രതിഷ്ഠാ സന്ദേശം അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനനും, മെറിറ്റ് അവാർഡ് വിതരണം അടൂർ യുണിയൻ ചെയർമാൻ അഡ്വ എം.മനോജ് കുമാറും, ചികിൽസ സഹായ വിതരണം അടൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുജിത്ത് മണ്ണടിയും, മുതിർന്ന അംഗങ്ങളെ ആദരിക്കൽ അടൂർ യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ജി. സൻജീവും നിർവഹിക്കും. വാർഡ് മെമ്പർ രമാ സുരേഷ്, പി.ജി. രവി, കെ. കെ സത്യപാലൻ, പി. കമലാസനൻ, ജി.രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും. 11.30 ന്ഗുരു നാരായണ സേവാനികേതൻ ആശ പ്രദീപ് ഗുരുദേവ പ്രഭാഷണം നടത്തും. ഉച്ചക്ക് 1.30 ന് അന്നദാനം. വൈകിട്ട് 5 ന് ലയവിന്യാസം (മൃദംഗം) 6.30 ന് പുഷ്പാഭിഷേകം, 7 ന് ദീപാരാധന, അഷ്ടപദി, രാതി 8ന് പ്രൊഫ.ചിറക്കര സലീം കുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...