കിഴവള്ളൂരിലെ ശ്രീനാരായണ ശിൽപ്പശാല നിലനിർത്തണം ; എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : കിഴവള്ളൂരിലെ ശ്രീനാരായണ ശിൽപ്പശാല നിലനിർത്തണമെന്ന് എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ ആവശ്യപ്പെട്ടു. പ്രശസ്ത ശില്പി കിഴവള്ളൂർ ശ്രീനാരയണ സദനത്തിൽ രാജഗോപാൽ ( 76 ) സംസ്ഥാനത്തെ ഗുരുദേവക്ഷേത്രങ്ങളിലേക്ക് 100 ലധികം ശ്രീനാരായണ ഗുരുദേവപ്രതിമകൾ നിർമിച്ചു നൽകിയിട്ടുണ്ട്. എം.എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ ലക്ഷം വീട് കോളനികളുടെ ഉദ്ഘാടനത്തിനടക്കം ഗാന്ധിജിയുടെ പ്രതിമകളും. തിരുവനന്തപുരം നഗരത്തിലെ ഗാന്ധിജിയുടെ പ്രതിമയും പത്തനംതിട്ട മുൻസിപ്പൽ ബസ്സ്റ്റാൻഡിലെ മുൻ എം.എൽ.എ. കെ.കെ.നായരുടെ പ്രതിമയും കോന്നി പഞ്ചായത്ത് ബസ്സ്റ്റാൻഡിലെ ഗാന്ധിജി പ്രതിമയും രാജഗോപാൽ നിർമ്മിച്ച് നൽകിയതാണ്.

പുനലൂർ മുവാറ്റുപുഴ സംസ്ഥാനപാത വികസനവുമായി ബന്ധപെട്ട് അപകടഭീഷണിയിൽ നിലനിൽക്കുന്ന രാജഗോപാലിന്റെ ശില്പശാലയുൾപ്പെടുന്ന വീടിനു സംരക്ഷണഭിത്തിയും കൈവരികളും നിർമിച്ചു സംരക്ഷിക്കണമെന്നും റോഡിൽ നിന്നും 10 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശിൽപശാലയുൾപ്പെട്ട വീട്ടിലേക്ക്‌ കയറാനുള്ള വഴിയും നിർമ്മിക്കണമെന്നും ഇതുമായി ബന്ധപെട്ട് സമൂഹമാധ്യമങ്ങളിൽ കൂടി കുപ്രചരണങ്ങൾ നടത്തി കുടുംബത്തിനെ മാനസികമായി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും യുണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യുണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, പി.സലിംകുമാർ, എസ്‌. സജിനാഥ്, പി.കെ. പ്രസന്നകുമാർ, കെ.എസ്‌. സുരേശൻ, മൈക്രോഫിനാസ് കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌ എന്നിവർ രാജഗോപാലിന്റെ ശില്പശാലയും വീടും സന്ദർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...