കുമ്പഴ ശ്രീനാരായണ സ്തുപിക മതസൗഹാർദ്ദത്തിന്റെ പ്രതീകമാണ് ; കെ.പത്മകുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ ശ്രീനാരായണ സ്തുപിക മതസൗഹാർദ്ദത്തിന്റെ പ്രതീകമാണെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. 29 മത് ശ്രീനാരായണ സ്തുപിക വാർഷികത്തോടനുബന്ധിച്ചു പതാകയുയർത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട യൂണിയൻ 29 വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച സ്തുപിക എല്ലാ മതവിഭാഗങ്ങളുടെയും പ്രതീകമായി നിലനിനിൽക്കുകയാണ്. കോവിഡിനെ തുടർന്നാണ് ഇത്തവണ സ്തുപികയിലെ പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചു നടന്നിരുന്ന വിപുലമായ ആഘോഷപരിപാടികളും കൺവൻഷനും ഒഴിവാക്കിയത്.

വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നും യൂണിയൻ പ്രസിഡന്റ് പറഞ്ഞു. വൈദികയോഗം പത്തനംതിട്ട യൂണിയൻ ആചാര്യൻ തന്ത്രി ജനിൽകുമാറിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം, വിശേഷാൽപൂജകൾ, സമൂഹപ്രാർത്ഥന എന്നിയവയും, ഗുരുഭാഗവതപാരായണവും നടന്നു. ചടങ്ങുകളിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യുണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, എസ്. സജിനാഥ്, പി.സലിംകുമാർ, കെ.എസ്. സുരേശൻ,പി. കെ.പ്രസന്നകുമാർ മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ കെ. ആർ. സലീലനാഥ്, മുൻ യൂണിയൻ കൗൺസിലർ കെ.കെ.ബാലൻ കൈനിക്കര, 4932 നമ്പർ കുമ്പഴ ശാഖാ പ്രസിഡന്റ് കെ.പി. സുമേഷ്, വൈസ് പ്രസിഡന്റ് സരോജിനി സത്യാനന്ദൻ, സെക്രട്ടറി സുരേഷ്, 86 നമ്പർ പത്തനംതിട്ട ടൗൺ ശാഖാ പ്രസിഡന്റ് സി.ബി. സുരേഷ്‌കുമാർ, 87 നമ്പർ നെടുമനാൽ ശാഖാ പ്രസിഡന്റ് കരുണാകരൻ പരുത്തിയാനിക്കൽ, സെക്രട്ടറി എം.ആർ. പണിക്കർ, തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...