എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖയിൽ പോഷക സംഘടനകളുടെ തിരഞ്ഞെടുപ്പും പഠനോപകരണ വിതരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 784-ാം ആഞ്ഞിലിത്താനം ശാഖയിൽ പോഷക സംഘടനകളുടെ തിരഞ്ഞെടുപ്പും പഠനോപകരണ വിതരണവും നടന്നു. എസ്.എൻ യൂത്ത്മൂവ്മെന്റ് രക്ഷാധികാരി ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആദർശ് രാജേഷ് (പ്രസിഡന്റ്), ശ്രേയ ജയൻ (വൈസ് പ്രസിഡന്റ്), ആർച്ചാ മധുകുമാർ (സെക്രട്ടറി), ദേവൻ (ജോ.സെക്രട്ടറി), സൂരജ് അനിൽകുമാർ (യൂണിയൻ കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. ബാലജന യോഗത്തിന്റെ രക്ഷാധികാരികളായ ഹേമലത ടീച്ചർ, ശാന്തമ്മ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സഞ്ജയ് ബൈജു (പ്രസിഡന്റ്), അനുജിത്ത് ഓമനക്കുട്ടൻ (സെക്രട്ടറി) എന്നിവരെയും കുമാരി സംഘത്തിന്റെ രക്ഷാധികാരി ആശാ ജയന്റെ നേതൃത്വത്തിൽ സഞ്ജന (പ്രസിഡന്റ്), അഭിനാ സുരേഷ് (വൈസ് പ്രസിഡന്റ്), അഞ്ജന ബൈജു (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. പെരുന്ന സന്തോഷ് ശാന്തി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ശാഖാ പ്രസിഡന്റ് എം.പി ബിനുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ മോഹൻബാബു, സെക്രട്ടറി കെ.ശശിധരൻ, സി.ആർ വാസുദേവൻ, ടി.ഡി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ എൽ.കെ.ജി മുതൽ ഡിഗ്രിതലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

0
തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ...

തുരുത്തിൽ കുടുങ്ങിയ ആൾക്ക്‌ ലൈഫ് ജാക്കറ്റ് ഊരിനൽകി ; റെപ്പല്ലിങ് ഇൻസ്ട്രക്ടർക്ക് ദാരൂണാന്ത്യം

0
ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ്...

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

0
ന്യൂഡൽഹി : പാർലമെന്റിന്റെ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധമാകും. ജന്തർമന്തർ സമരത്തിലും പാർലമെന്റ്...

മലപ്പുറത്ത് ഇടവിട്ട് മഴ, താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം....