എസ്.എന്‍.ഡി.പി യോഗം ഓഫിസില്‍ അതിക്രമം നടത്തിയ ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : എസ്.എന്‍.ഡി.പി യോഗം കുഞ്ഞയിനി ശാഖ ഓഫിസില്‍ കയറി ഭീഷണിയും അതിക്രമവും നടത്തിയെന്ന പരാതിയില്‍ ഇരുപതോളം ആര്‍.എസ്.എസുകാര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു. ആര്‍.എസ്.എസ് നേതാവ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഇരുപതോളം പേരടങ്ങുന്ന സംഘമാണ്​ അതിക്രമം നടത്തിയതെന്നാണ് പരാതി. ബ്രാഹ്മണരുടെ കാല്‍ കഴുകിച്ചൂട്ടിനെതിരായി എസ്.എന്‍.ഡി.പി യൂനിയന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട നവോത്ഥാന യാത്ര ശാഖ ഓഫിസിന് മുന്നിലെത്തുമ്പോള്‍ പദയാത്രികര്‍ക്ക് നാരങ്ങവെള്ളം നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് അക്രമമുണ്ടായത്​.

ആര്‍.എസ്.എസ് കേന്ദ്രമായ സൊസൈറ്റി ഭാഗത്ത് നവോത്ഥാനക്കാര്‍ക്ക് കുടിവെള്ളമൊരുക്കേണ്ടെന്നും ഓഫിസടച്ച്‌ പുറത്ത് പോകണമെന്നുമാവശ്യപ്പെട്ടുമായിരുന്നു അതിക്രമം നടത്തിയത്. ശാഖ സെക്രട്ടറി കെ.എസ് സുനില്‍കുമാര്‍, പ്രസിഡന്റ് കമല ശശിധരന്‍, ശാഖാംഗം മാടത്തിങ്കല്‍ രാധ എന്നിവരാണ് ഈ സമയം ശാഖ ഓഫിസിലുണ്ടായിരുന്നത്. ഭീഷണിക്ക് വഴങ്ങാതായതോടെ നാരങ്ങവെള്ളമൊരുക്കാന്‍ കരുതിയിരുന്ന ചെറുനാരങ്ങ, പഞ്ചസാര എന്നിവ ബലംപ്രയോഗിച്ച്‌ എടുത്ത് കൊണ്ടുപോവുകയും ശാഖ ഓഫിസിനകത്തെ നോട്ടിസുകള്‍ എടുത്ത് പുറത്തെറിയുകയും ചെയ്തു. ശാഖ ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭാരവാഹികളാണ് പോലീസില്‍ പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു ; പ്രധാന...

0
കരൂർ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ...

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ 3000-ത്തിലധികം സ്കൂൾ അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ

0
പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ...

പട്ടാപ്പകൽ വാഴക്കുല മോഷണം : രണ്ട് പേർ പിടിയിൽ

0
കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന...

ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക ; ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ...

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം...