ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകും പക്ഷേ സി.പി.ഐക്ക് മനസിലായിട്ടില്ല ; ലോകായുക്തയിൽ അയയാതെ സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ എതിര്‍പ്പ് ആവര്‍ത്തിച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓര്‍ഡിനന്‍സിന് എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് കാനം ചോദിച്ചു. ഭേദഗതിയുടെ ആവശ്യകത ഗവര്‍ണര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും അതിനാലാണ് അദ്ദേഹം ഒപ്പിട്ടതെന്നും എന്നാല്‍ അത് സിപിഐക്ക് മനസ്സിലായിട്ടില്ലെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.

അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എല്‍ഡിഎഫിനെ മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നു പറഞ്ഞ കാനം ലോകായുക്തയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും പറഞ്ഞു. ആദ്യം മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ആശയസമന്വയം ഉണ്ടാക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയില്‍ സി.പി.ഐ മന്ത്രിമാര്‍ എതിര്‍ക്കാതിരുന്ന വിഷയം ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്ന വിഷയങ്ങളിലല്ലേ നിലപാട് അറിയിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം ; അടിമലത്തുറയിൽ രണ്ടുപേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ...

കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് ; വീടുകളിൽ നിന്ന് വൈദ്യുതി...

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക...

പത്മാകഫേ ഉദ്ഘാടനത്തിൽ വിമർശനവുമായി ഗണേഷ് കുമാർ

0
കൊല്ലം: പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി...

ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ

0
ആലപ്പുഴ : ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിന് മധ്യത്തിലായി കത്തിക്കരിഞ്ഞ നിലയിൽ...