കോന്നി : ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിൽ സാന്ത്വന പരിചരണ കേന്ദ്രം സ്നേഹാലയം പ്രവർത്തനമാരംഭിച്ചു. ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൽ എത്തിയ കിടപ്പു രോഗികളെ ഇഎംഎസിന്റെ മകളും വനിതാകമ്മീഷൻ അംഗവുമായ ശ്രീമതി ഇ.എം രാധ നേരിട്ടെത്തി സ്വീകരിച്ചു. സാന്ത്വന പരിചരണ ദിനത്തിൽ സാന്ത്വനകേന്ദ്രം പ്രവർത്തനമാരംഭിച്ചത് ഏറ്റവും അഭിമാനകരം ആണെന്ന് ശ്രീമതി ഇ.എം രാധ പറഞ്ഞു. രോഗികളെ കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു.
ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ, സെക്രട്ടറി കെ.എസ് ശശികുമാർ, ജോയിൻ സെക്രട്ടറി രാജേഷ് കുമാർ, അഡ്മിനിസ്ട്രേറ്റർ സോമനാഥൻ, ഭരണസമിതി അംഗങ്ങളായ വി.രംഗനാഥ്, കെ.കെ സുരേന്ദ്രൻ, വർഗീസ് ബേബി, സോണൽ ഭാരവാഹികളായ മകേഷ്. കെ.കെ സന്തോഷ് കുമാർ, വിൽസൺ ജോസഫ്, മനോജ്, ജോൺസൺ തോമസ്, ചന്ദ്രമതി എന്നിവർ സന്നിഹിതരായി