കോന്നി : മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം, സകല ജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 279-ാം ദിന സംഗമത്തിന്റ ഉദ്ഘാടനവും യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സ്നേഹവിരുന്നിന്റെ ഉദ്ഘാടനവും നടന്നു. കോന്നി ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതം ആശംസിച്ചു. സ്നേഹവിരുന്ന് ഉദ്ഘാടനം കെപിസിസി മെമ്പർ മാത്യു കുളത്തിങ്കൽ നിർവഹിച്ചു.
സ്നേഹപ്രയാണം ഉദ്ഘാടനം ഔട്ട് റീച്ച് സംസ്ഥാന ചെയർമാൻ മുത്താര രാജ് നിർവഹിച്ചു. ഔട്ട് റീച്ച് സെൽ ജില്ലാ ചെയർമാൻ ഷിന്റു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഔട്ട് റീച്ച് സെൽ സംസ്ഥാന വൈസ് ചെയർമാൻ ഷിജു അറപ്പുരയിൽ, കോൺഗ്രസ് ജില്ലാ സെക്രട്ടറി റെജി പൂവത്തൂർ, യൂത്ത് കോൺഗ്രസ് ജില്ലാ തല സെക്രട്ടറിയും എന്ദിമംഗലം പഞ്ചായത്ത് അംഗവുമായ അനൂപ് വേങ്ങവിള, ഔട്ട് റീച്ച്സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ ശ്യാം എസ്. നായർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മോൻസി ഡാനിയൽ, ഔട്ട് റീച്ച് കോന്നി ബ്ലോക്ക് ചെയർമാൻ നിർമൽ മാത്യു, ജിനി ലിയാ രാജ്, സൈജു ചാക്കോ, ശ്യാമ, അനിത എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.