സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ നിറമുള്ളതാക്കണം ; പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ത്രിവർണ്ണ നിറമുള്ള ഡിപി ആക്കാൻ ആണ് ആഹ്വാനം. രാജ്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള അതുല്യമായ ശ്രമമാണിതെന്നും പ്രധാനമന്ത്രി പറയുന്നു. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാ​ഗമായി അതിർത്തികളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയിലെയും ശ്രീനഗർ താഴ്വരയിലെയും സുരക്ഷയാണ് വർധിപ്പിച്ചത്. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളും അതീവ സുരക്ഷാ വലയത്തിൽ തന്നെയാണ്. വിമാനത്താവളങ്ങളിലും, ഡൽഹി മെട്രോ സ്റ്റേഷനുകളിലും എൻഎസ്ജിയുടെ നിരീക്ഷണം കർശനമാക്കി.

മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുക്കി, മെയ്തി വിഭാ​ഗത്തിന്റെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. റെഡ് ഫോർട്ട് പരിസരത്തെ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ട് പോലീസ് വാഹനങ്ങളെ തടയുകയാണ്. ഡൽഹിയിൽ മാത്രം 10,000ൽ അധികം പോലീസുകാരെയും സുരക്ഷാ സേനയെയുമാണ് നിയോ​ഗിച്ചിരിക്കുന്നത്. ഡൽഹി അതിർത്തി മേഖലകളിൽ ഉൾപ്പടെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന റെഡ് ഫോർട്ട് പരിസരത്ത് കഴിഞ്ഞ മാസം 26ആം തീയതി മുതൽ തന്നെ പൊതുജനങ്ങൽക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇവിടമെല്ലാം തന്നെ എൻഎസ്ജിയുടെ സുരക്ഷാ വലയത്തിലാണ്. ഡൽഹി മെട്രോ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കർശന പരിശോധനയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗദി അറേബ്യയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

0
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു....

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ

0
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി....

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

പത്തനംതിട്ടയില്‍ വഴിയരികില്‍ കൂട്ടിവെക്കുന്ന മാലിന്യങ്ങള്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു

0
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ വശങ്ങളില്‍ ചാക്കുകളില്‍ കൂട്ടി വെക്കുന്ന മാലിന്യങ്ങള്‍...