Saturday, April 20, 2024 6:59 pm

സാമൂഹിക മാധ്യമങ്ങളും സൂക്ഷ്മനിരീക്ഷണത്തില്‍ ; ചട്ടം ലഘനങ്ങള്‍ക്ക് പിടിവീഴും

For full experience, Download our mobile application:
Get it on Google Play

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളുമെല്ലാം കര്‍ശന നിരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മിറ്റികളാണ് സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്. ഫെയ്സ്ബുക്ക്, എക്സ്, വാട്സ്ആപ്പ്, വെബ്സൈറ്റുകള്‍, എസ്എംഎസുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണവിധേയമാണ്. സാമൂഹിക മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത രീതിയിലുള്ള കമന്റുകളും അസത്യ പ്രചാരണവും പാടില്ല. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

Lok Sabha Elections 2024 - Kerala

വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പ്രചാരണം നടത്താന്‍ പാടില്ല. റേഡിയോ, ടിവി, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്യം നല്‍കുന്നതിന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവഴിക്കുന്ന തുകയ്ക്ക് കൃത്യമായ കണക്ക് സൂക്ഷിക്കുകയും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍ ഉള്‍പ്പെടുത്തി കമ്മീഷന് നല്‍കുകയും വേണം.
വെബ്സൈറ്റിലൂടെ പ്രചാരണം നടത്തുന്ന സ്ഥാനാര്‍ഥികള്‍ ഡൊമൈന്‍ രജിസ്ട്രേഷന്‍, വെബ് ഹോസ്റ്റിംഗ്, വെബ് ഡിസൈനിംഗ്, മെയിന്റനന്‍സ് എന്നീ ചെലവുകളും കമ്മീഷന് സമര്‍പ്പിക്കണം. ഗ്രൂപ്പ് എസ്എംഎസ് ഉപയോഗിക്കുന്നതിനുള്ള ചെലവുകളുടെ കണക്കും കമ്മീഷന് നല്‍കണം. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള എസ്എംഎസുകള്‍ അയയ്ക്കാന്‍ പാടില്ല. പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ രാഷ്ട്രീയ സ്വഭാവമുള്ള ബള്‍ക്ക് എസ്.എം.എസുകള്‍ക്ക് നിരോധനമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിത മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത...

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

0
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി...

കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി

0
കോന്നി : വിനോദ സഞ്ചാരികളിൽ കൗതുകമുണർത്തി കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി. ഏഷ്യൻ...

ബാങ്കിന്റെ ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

0
ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടിക്കിടെ ദേഹത്ത്...