കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സമൂഹ മാധ്യമ പ്രചാരണം ; രണ്ട് ബ്ലോക്ക് ഭാരവാഹികളെ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്ന് അലംഭാവം കാട്ടിയ കോൺഗ്രസ് കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ആർ മനോഹരൻ, സ്ഥാനാർത്ഥിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പരാമർശനത്തോടെ പ്രചരണം നടത്തിയ ബ്ലോക്ക് ജനറൽ സെക്രട്ടറി ജയേഷ് പുന്നമൂട് എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇവർ വഹിച്ചു കൊണ്ടിരിക്കുന്ന സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

ഇത് സംബന്ധിച്ച് വ്യക്തമായ തെളിവും പരാതിയും ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നും സമാനമായ രീതിയിൽ കോന്നിയിലും ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതായി ബോധ്യപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി അച്ചടക്കം ലംഘിക്കുവാൻ ആരേയും അനുവദിക്കില്ലെന്നും പ്രഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...