കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പാക്കേജിന്റെ ഭാഗമായുള്ള കൊല്ലം ജില്ലയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് തുടക്കമായി. കൂട്ടിക്കട മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ കൈതപ്പുഴ, പള്ളിപുരയിടം വീട്ടില്‍ രത്നമ്മയ്ക്ക് നല്‍കിയാണ് പെന്‍ഷന്‍ വിതരണം ആരംഭിച്ചത്. ഇന്നലെ മാത്രം (മാര്‍ച്ച് 26) 18 സഹകരണ സംഘങ്ങള്‍ മുഖേന 743 പേര്‍ക്ക് 15 ലക്ഷത്തോളം രൂപ വിതരണം ചെയ്തു. ശനിയാഴ്ചയോടെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. ജില്ലയില്‍ ആകെ 1,42,974 ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളാണുള്ളത്. ഇവര്‍ക്കായി 32,55,22,100 രൂപ 118 സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യും.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് തുടക്കമായി
RECENT NEWS
Advertisment