കൊവിഡ് 19 : നിരീക്ഷണത്തിലിരുന്ന മത്സ്യത്തൊഴിലാളികള്‍ ചാടിപ്പോയി

For full experience, Download our mobile application:
Get it on Google Play

പാറശ്ശാല : കൊറോണയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ മതില്‍ചാടി രക്ഷപ്പെട്ടു. പാറശാല പെ‍ാഴിയൂര്‍ സെന്റ് മാത്യൂസ് ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപില്‍ കഴിഞ്ഞിരുന്ന 30 പേര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഒളിച്ചോടിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി എത്തിച്ച്‌ 194 പേരെയാണ് ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ നടന്ന പരിശോധനയില്‍ എണ്ണം കുറവ് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചിലര്‍ വീടുകളിലെത്തിയതായി വിവരം ലഭിച്ചു. ചാടിപ്പോയവരെ തിരികെ എത്തിക്കാന്‍ ഇടവക കമ്മിറ്റികളുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. 24 മണിക്കൂറും കാവല്‍ നില്‍ക്കുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് ഇവര്‍ കടന്നു കളഞ്ഞത്.

മൂന്ന് ദിവസം മുന്‍പാണ് കണ്ണൂര്‍, നീലേശ്വരം, ബേപ്പൂര്‍, കോഴിക്കോട്, മുനമ്പം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നെത്തിയ 194 പേരെ പെ‍ാഴിയൂര്‍ ഗവ യുപി സ്കൂള്‍, സെന്‍റ് മാത്യുസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലുള്ള ക്യാംപില്‍ പാര്‍പ്പിച്ചത്. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും പുറം ജില്ലകളില്‍ നിന്നെത്തുന്നവരെ 14ദിവസം നിരീക്ഷിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ക്യാംപുകളിലെത്തിച്ചത്.

നിരീക്ഷണത്തിലിരുന്നവര്‍ ചാടിയ സംഭവം വിവാദമായതോടെ പഞ്ചായത്ത്, പെ‍ാലീസ്, ആരോഗ്യവകുപ്പ്, ഇടവകകമ്മിറ്റികള്‍ എന്നിവയുടെ നേതൃത്വത്തില്‍ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇവരില്‍ ചിലര്‍ കടലി‍ല്‍ പോയതായും സൂചനകളുണ്ട്. കൊവിഡ്19 പടര്‍ന്ന കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ ചാടിയവരുടെ കൂട്ടത്തിലുള്ളത് ആശങ്ക പരത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...