കൊല്ലത്തെ കോവിഡ്​ ബാധിതന്‍ സന്ദര്‍ശിച്ച ആശുപത്രികള്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോവിഡ്​ ബാധിതന്‍ ആദ്യം എത്തിയ കൊല്ലത്തെ മൂന്ന്​ ആശുപത്രികളും ഒരു ലാബും അടച്ചു. രോഗി കൊല്ലത്തെത്തിയ ശേഷം സന്ദര്‍ശിച്ച രണ്ടു സ്വകാര്യ ആശുപത്രികളും പി.എച്ച്‌​.സിയും ലാബുമാണ്​ അടച്ചത്​. രോഗബാധിതനൊപ്പം വിമാനത്തില്‍ വന്നവരുടെ പട്ടിക ജില്ല ഭരണകൂടം പുറത്തിറക്കി. ഇതില്‍ 25 പേര്‍ കൊല്ലം ജില്ലക്കാരാണ്​. രോഗിയുമായി അടുത്തിടപഴകിയ മുപ്പതോളംപേരെ കര്‍ശന നിരീക്ഷണത്തിലാക്കി. പത്തുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ഒരു ഓ​​ട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു.

മാര്‍ച്ച്‌​ 18നാണ്​ ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്​. അവിടെനിന്നും ഒരു ചായക്കടയിലെത്തിയിരുന്നു. അവിടെയെത്തിയവരെയും ചായക്കടയിലുണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. ഓ​​ട്ടോറിക്ഷയില്‍ തമ്പാനൂരിലെത്തി അവിടെനിന്നും കെ.എസ്​.ആര്‍.ടി.സി ബസിലാണ്​ കൊല്ലത്ത്​ എത്തിയത്​. അവിടെനിന്നും വീണ്ടും ഓ​ട്ടോറിക്ഷയില്‍ വീട്ടിലെത്തുകയായിരുന്നു.

ഇവിടെനിന്നും മൂന്നു ആശുപത്രികളിലാണ്​ ഇദ്ദേഹം പരിശോധനക്കായി എത്തിയത്​. ആശുപത്രിയില്‍ ഈ സമയത്ത്​ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്​ടര്‍മാരെയും ജീവനക്കാരെയും കൂടാതെ ആ സമയത്ത്​ ആശുപത്രിയില്‍ ഉണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കി​. കൂടുതല്‍ പേര്‍ക്കായി പരിശോധന ആരംഭിച്ചു. രോഗി അതിനുശേഷം സന്ദര്‍ശിച്ച ഒരു സ്വകാര്യ ലാബും പൂട്ടി​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...