മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയില്‍ ന്യൂമോണിയ ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയില്‍ ന്യൂമോണിയ ബാധിച്ച്‌ മരിച്ചു. കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുള്‍ ലത്തീഫ് പൂളഞ്ചേരി (41) ആണ് മരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം ന്യൂമോണിയ ബാധിതനായി കുറച്ച്‌ ദിവസങ്ങളായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

12 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കെഎംസിസി മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി, ദല്ല യൂണിറ്റ് ഭാരവാഹി, മലപ്പുറം ജില്ലാ കെഎംസിസി ഹെല്‍പ്പ് ഡസ്‌ക് കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഒട്ടേറെ പ്രവാസികള്‍ക്ക് ഭക്ഷണക്കിറ്റുകളും മരുന്നുകളുമൊക്കെ എത്തിച്ച്‌ കൊടുക്കുന്നതില്‍ ഇദ്ദേഹം സജീവമായിരുന്നു.

ലത്തീഫിന്റെ ആകസ്മിക വിയോഗത്തില്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി അനുശോചനമറിയിച്ചു. ഭാര്യ: ഷഹനാസ്, മക്കള്‍: ഇര്‍ഷാദ്, റിന്‍ഷാദ്. പിതാവ്: അബ്ദുല്ലക്കുട്ടി പൂവഞ്ചേരി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...