മണ്ണടി താഴത്ത് സൊസൈറ്റിപ്പടി -ചെട്ടിയാർ അഴികത്ത് റോ‌ഡ് തകര്‍ന്നു ; വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : മണ്ണടി താഴത്ത് സൊസൈറ്റിപ്പടി -ചെട്ടിയാർ അഴികത്ത് റോ‌ഡ് തകർന്നതോടെ യാത്ര ദുരിതമായി. റോഡിലെ കുഴികളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴവെള്ളം നിറഞ്ഞത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയായി. ചില ബൈക്ക് യാത്രക്കാർക്ക് വീണ് പരിക്കേറ്റ സംഭവവുമുണ്ട്. വലിയ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ശരീരത്തിലേക്ക് കുഴിയിലെ വെള്ളം തെറിക്കുന്നു. സൊസൈറ്റിപടി – ചെട്ടിയാർ അഴികത്ത് റോഡിലൂടെ കൊട്ടാരക്കര, കൊല്ലം ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പ മാർഗമാണ് . കടമ്പനാട്-ഏഴംകുളം മിനി ഹൈവെയിലേക്കും ഇതുവഴിയാണ് പോകുന്നത്. മണ്ണടി പടിഞ്ഞാറ് എൻ.എസ്.എസ് കരയോഗ കെട്ടിടം, മണ്ണടി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ജി.എൽ.പി സ്‌കൂൾ, പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഈ റോഡിലൂടെയാണ് എത്തേണ്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

0
തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം...

ഡൽഹിയിലെത്തി കെസി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമായിരിക്കെ...

കണ്ണൂർ സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം...

കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും

0
കാലടി: കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും. 14...