സൊസൈറ്റി പൊളിഞ്ഞു ; 420000 രൂപയും പലിശയും നൽകുവാൻ വിധി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ നന്ദിക്കര ശ്രീനിലയത്തിലെ കെ.ഗോപാലകൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് നന്ദിക്കരയിലുള്ള പറപ്പൂക്കര പഞ്ചായത്ത് ഷെഡ്യൂൾഡ് കാസ്റ്റ് സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ സെക്രട്ടറിക്കെതിരെ ഇപ്രകാരം വിധിയായത്. ഹർജിക്കാരൻ വ്യത്യസ്ത തിയ്യതികളിലായി മൊത്തം 405000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപ സംഖ്യകൾ പലിശ സഹിതം തിരികെ നൽകുകയുണ്ടായില്ല. വക്കീൽ നോട്ടിസ് അയച്ചപ്പോൾ സ്ഥാപനം നിർത്തലാക്കി എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്‌.

നിക്ഷേപ സംഖ്യകൾ തിരികെ നൽകാത്ത പ്രവൃത്തി അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് കോടതി വിലയിരുത്തി. എതിർകക്ഷിയുടെ പ്രവൃത്തി മൂലം ഹർജിക്കാരന് സാമ്പത്തികമായും മാനസികമായും നഷ്ടം അനുഭവിക്കേണ്ടി വന്നുവെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു മെമ്പർമാരായ ശ്രീജ. എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നിക്ഷേപങ്ങൾ പ്രകാരം 405000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി.ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...