Sunday, June 16, 2024 8:13 am

സൊസൈറ്റി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ

For full experience, Download our mobile application:
Get it on Google Play

1955 ലെ തിരുഃകൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. പദ്ധതി പ്രകാരം സംഘവും ഭരണസമിതിയിലെ ഓരോ അംഗവും പരമാവധി 600 രൂപ തോതില്‍ (ഉദാ: ഭരണസമിതിയിലെ 9 അംഗങ്ങളുണ്ടെങ്കില്‍ പ്രതിവര്‍ഷം 10×600=6000 രൂപ) എന്നതിന് പകരമായി ചുവടെ സൂചിപ്പിച്ചിരിക്കുന്നതിന്‍ പ്രകാരം പിഴ ഒടുക്കി സംഘങ്ങളുടെ മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണ്‍സുകള്‍ ഫയല്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം.ഹക്കിം അറിയിച്ചു. മുടക്കം വന്ന കാലയളവ് – ഒരു വര്‍ഷം 200/രൂപ, രണ്ടു വര്‍ഷം -പ്രതിവര്‍ഷം 500/ രൂപ നിരക്കില്‍,മൂന്ന്-അഞ്ച് വര്‍ഷം -പ്രതിവര്‍ഷം 750/ രൂപ നിരക്കില്‍ ,അഞ്ച് വര്‍ഷത്തിന് മുകളില്‍ -പ്രതിവര്‍ഷം 1000/ രൂപ നിരക്കില്‍. ഫോണ്‍: 0468 2223105

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല ; വിമർശനവുമായി സിപിഐ

0
തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്...

ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വ​സ​തി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി

0
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വ​സ​തി​യോ​ട് ചേ​ർ​ന്ന്...

ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു ; വീടുകൾ കത്തി നശിച്ചു ; പോലീസ്...

0
ഇടുക്കി: ഇടുക്കി പൈനാവിൽ 2 വീടുകൾക്ക് തീയിട്ടു നശിപ്പിച്ചു. കൊച്ചു മലയിൽ...

‌‌‌രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ; വേദിയാകാൻ കൊച്ചി

0
കൊച്ചി : രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12...