കെ.സി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തു ; സോളാര്‍ കേസിലെ പരാതിക്കാരി സിബിഐയ്ക്ക് മൊഴി നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ സോളാര്‍ കേസിലെ പരാതിക്കാരി സിബിഐയ്ക്ക് മൊഴി നല്‍കി. ഏഴര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ പരാതിക്കാരി നിര്‍ണ്ണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. പീഡന ദൃശ്യങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളും ചികിത്സ രേഖകളും ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ കൈമാറി എന്നാണ് സൂചന.

അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി രണ്‍ധീര്‍ സിങ്ങ് ഷഖാവത്തിനാണ് പരാതിക്കാരി രേഖകള്‍ നല്‍കിയത്. ഇവര്‍ കൈമാറിയ രേഖകള്‍ അന്വേഷണസംഘം ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷമാകും അറസ്റ്റ് ഉള്‍പ്പടെ തുടര്‍ നടപടികളിലേക്ക് കടക്കുക. കെ.സി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി കൂടിയായ യുവതിയുടെ മൊഴി.

പീഡനത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും മൊഴിയിലുണ്ട്. തനിക്കു ഒരാഴ്ച എഴുന്നേറ്റു നടക്കാന്‍ പോലും സാധിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. ഇതിന്റെ രേഖകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം സിബിഐ ഓഫീസില്‍ എത്തിയാണ് പരാതിക്കാരി വേണുഗോപാലിനെതിരെ മൊഴി നല്‍കിയത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‌ എതിരായ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായെന്നും അവര്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഏഴര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് വൈകുന്നേരം ആറരയോടെയാണ് അവസാനിച്ചത്. അന്വേഷണത്തിന് ഭാഗമായി വീണ്ടും വിളിപ്പിക്കുമെന്നും മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...