Wednesday, June 26, 2024 2:20 pm

സോളാർ ലൈംഗിക ആരോപണം ; കത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോളാർ ലൈംഗിക ആരോപണത്തിൽ കത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ യുഡിഎഫിലോ കോണ്‍ഗ്രസിലാ ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാന പോലീസിന്‍റെ അന്വേഷണം വേണ്ടെന്നാണ് എം.എം ഹസൻ പറഞ്ഞത്. പിണറായിക്ക് എതിരെ ആരോപണമുള്ളതിനാൽ സിബിഐ അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭ മുഖം മിനുക്കി മിനുക്കി മുഖം കൂടുതൽ വികൃതമാക്കരുതെന്നും നിപ ചികിത്സ പ്രോട്ടോക്കോളില്‍ സംസ്ഥാന സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടെന്നും സതീശന്‍ പറഞ്ഞു.

നിപ രോഗ ബാധ സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കണമെന്ന് പറയുന്നില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പരിശോധിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതല്ല പ്രശ്നം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ചികിത്സ പ്രോട്ടോക്കോള്‍ നിശ്ചയിക്കുന്നതിലും ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതിലൊന്നും കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തുന്നില്ല. കുറെക്കൂടി സര്‍ക്കാര്‍ ശ്രദ്ധിച്ച് മറ്റു സ്ഥലങ്ങളിലേക്ക് നിപ വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ വ്യാപകമായ പരാതികള്‍ വരുന്നുണ്ട്. അവ പരിശോധിച്ച് കാലത്തിനനുസരിച്ചുള്ള പുതിയ പ്രോട്ടോക്കോള്‍ ഉണ്ടാക്കി അത് നടപ്പാക്കണം. ഈ രീതിയില്‍ അല്ല കുറെക്കൂടി നല്ലരീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍നിന്നു തന്നെ ആവശ്യമുയരുന്നുണ്ട്. അതില്‍ പ്രത്യേകിച്ച് ഈഗോ വേണ്ട. അതില്‍ രാഷ്ട്രീയം കലര്‍ത്തില്ല. സര്‍ക്കാര്‍ ചെയ്യുന്ന നടപടികളെ പിന്തുണക്കും. ഗൗരവപരമായി കാര്യങ്ങള്‍ കൂറെക്കൂടി നന്നായി ചെയ്യണം എന്ന് വി ഡി സതീശന്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘എല്ലാ സ്മാര്‍ട്‌ഫോണുകള്‍ക്കും ഒരേ മോഡല്‍ ചാര്‍ജര്‍’ ; ഇന്ത്യയില്‍ അടുത്ത വർഷം നിയമം നിലവില്‍...

0
ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ വേണമെന്ന...

നൂറനാട് പാറ ജംഗ്ഷന്‍ – ഇടപ്പോൺ റോഡിൽ വാഹനാപകടം പതിവായി

0
ചാരുംമൂട് : നൂറനാട് പാറ ജംഗ്ഷന്‍ - ഇടപ്പോൺ റോഡിൽ വാഹനാപകടം...

പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ കള്ളിങ് തുടങ്ങി

0
പള്ളിപ്പുറം : പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ കള്ളിങ് (കൊന്നൊടുക്കൽ)...

മലപ്പുറത്ത് യുവാവിനെയും മകളെയും കാണാനില്ലെന്ന് പരാതി

0
മലപ്പുറം: യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക്...