സോളിഡാരിറ്റി യൂത്ത് കഫേക്ക് വണ്ടൂരിൽ തുടക്കം

For full experience, Download our mobile application:
Get it on Google Play

വണ്ടൂർ: ദുരന്തമുഖത്തെ വർധിച്ച യുവ സാന്നിധ്യം പ്രതീക്ഷയേകുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ. സംസ്ഥാനത്ത് 80ലധികം കേന്ദ്രങ്ങളിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് കഫേയുടെ സംസ്ഥാനതല ഉദ്ഘാടനം വണ്ടൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് ഇരകൾക്ക് ആശ്വാസകരമാവുന്ന എല്ലാ പ്രവർത്തനങ്ങളെയും സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. ജനകീയമായി മാത്രമേ നമുക്കിതിനെ മറികടക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.

ഹിന്ദുത്വ വംശീയത നിറഞ്ഞാടുന്ന കാലത്ത് ധീരതയും അഭിമാനബോധവുമുള്ള തലമുറയെ സജ്ജരാക്കുകയെന്നത് യുവാക്കളുടെ / യുവരക്ഷിതാക്കളുടെ തീരുമാനമാകണമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റംഗം യുസ്ർ പയ്യനാട്, അബ്ദുറഹ്മാൻ മമ്പാട്, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡൻറ് അജ്‌മൽ കെ പി, ശിഹാബുദ്ദീൻ ഇബ്‌നു ഹംസ, സദ്റുദ്ദീൻ എൻ.കെ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി സ്വാഗതവും പരിപാടിയുടെ ജനറൽ കൺവീനർ ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...